Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവാഹനം ഇടിച്ച് കിടന്ന...

വാഹനം ഇടിച്ച് കിടന്ന വയോധികക്ക്​ പിങ്ക് പൊലീസ് രക്ഷകരായി

text_fields
bookmark_border
ചെങ്ങന്നൂർ: തിരുവോണനാളിൽ വാഹനം ഇടിച്ച് രക്തംവാർന്ന് റോഡിൽ കിടന്ന വയോധികയെ ആശുപത്രിയിൽ എത്തിച്ച് പിങ്ക് പൊലീസ് ടീം. മുളക്കുഴ കാരയ്ക്കാട് ലക്ഷംവീട് കോളനിയിൽ കാരിക്കിലേത്ത് വീട്ടിൽ സാവിത്രിയുടെ (75) ജീവനാണ് പിങ്ക് പൊലീസി​ൻെറ അവസരോചിത ഇടപെടലിൽ രക്ഷിക്കാനായത്. തിരുവോണ ദിവസമായതിനാൽ റോഡിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ചോര വാർന്ന് തലക്കും മുഖത്തും മുറിവുകളുമായി കമഴ്ന്നുവീണ നിലയിലായിരുന്നു. പൊലീസി​ൻെറ വാഹനത്തിൽ ചെങ്ങന്നൂർ ഗവ. ജില്ല ആശുപത്രിയിൽ എത്തിച്ചു. ഗുരുതരാവസ്ഥയിലായതിനാൽ അവിടെനിന്ന്​ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടനില തരണം ചെയ്​തിട്ടുണ്ട്​. പിങ്ക് ഡ്യൂട്ടി ഓഫിസർ ടി.ആർ. ദീപ, സിവിൽ ഡബ്ല്യു പി.സി.ഒമാരായ പ്രിയ, പ്രസന്ന കുമാരി, എസ്. ബിന്ദു എന്നിവരാണ് സമയോചിതമായി ഇടപെട്ടത്. ap54 rakshapravarthanam വാഹനം ഇടിച്ച് റോഡിൽ കിടന്ന വയോധികയെ പിങ്ക് പൊലീസ് ആശുപ​ത്രിയിലേക്ക്​ ​െകാണ്ടുപോകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story