Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസിഗ്​നൽ സംവിധാനം...

സിഗ്​നൽ സംവിധാനം തകരാറിൽ; അപകടം പതിവ്​

text_fields
bookmark_border
തുറവൂർ: തിരക്കേറിയ തുറവൂർ കവലയിലെ സിഗ്​നൽ സംവിധാനങ്ങൾ താറുമാറായി. അപകടം നിത്യസംഭവമാകുന്നു. രണ്ടു മാസത്തിലധികമായി സിഗ്​നൽ സംവിധാനം തകരാറിലായിട്ട്. രാവിലെ 11.30ന്​ ശേഷമാണ് സിഗ്​നൽ ലൈറ്റുകൾ പ്രവർത്തിച്ചു തുടങ്ങുന്നത്. ഇതുമൂലം വാഹനങ്ങൾ കൂടുതലുള്ള രാവിലെ അപകടങ്ങൾ പതിവായിരിക്കുകയാണ്. ഹോം ഗാർഡും പൊലീസും പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്. പരസ്യ ബോർഡുകളിലെ ലൈറ്റി​ൻെറയും സിഗ്​നൽ ലൈറ്റി​ൻെറയും കണക്​ഷൻ ഒരുമിച്ചു നൽകിയതോടെയാണ് ലൈറ്റി​ൻെറ സമയക്രമം തെറ്റിയത്. കിഴക്കുഭാഗ​െത്തയും പടിഞ്ഞാറുഭാഗ​െത്തയും ലൈറ്റുകൾ പലപ്പോഴും പ്രവർത്തിക്കാറില്ല. കുത്തിയതോട് പൊലീസ് നിരവധി തവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും കരാറുകാർ അറ്റകുറ്റപ്പണി നടത്താൻ തയാറാകുന്നില്ല. തിരുവനന്തപുരത്തുനിന്ന് ജീവനക്കാരെത്തി ശരിയാക്കണമെന്നും ലോക്ഡൗൺ ആയതിനാൽ അറ്റകുറ്റപ്പണി നടത്താൻ സാധിക്കുകയില്ലെന്നുമാണ് കരാറുകാരുടെ നിലപാട്. യുവമോർച്ച പ്രവർത്തകരെ അറസ്​റ്റ്​ ചെയ്​തുനീക്കി ആലപ്പുഴ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്തി. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞുപോകാത്തവ​െ​ര പൊലീസ്​ അറസ്​റ്റ് ചെയ്തുനീക്കി. സംസ്ഥാന ജനറൽ സെക്രട്ടറി പി. ശ്യാംരാജ് ഉദ്​ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷൻ അഖിൽ രവീന്ദ്രൻ, ജില്ല പ്രസിഡൻറ് അനീഷ് തിരുവമ്പാടി, ജില്ല ജനറൽ സെക്രട്ടറി ജി. ശ്യാംകൃഷ്ണൻ, വൈസ് പ്രസിഡൻറ് ഹരിഗോവിന്ദ്, ട്രഷറർ അനൂപ് എടത്വ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story