Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightക്വാറൻറീൻ...

ക്വാറൻറീൻ ഉല്ലാസകരമാക്കി ആരോഗ്യ പ്രവർത്തകൻ

text_fields
bookmark_border
സൗജന്യ​ വിതരണത്തിനായി മാസ്​കുകൾ തുന്നി നഴ്​സിങ്​ അസിസ്​റ്റൻറ്​ മാന്നാർ: മാനസിക പിരിമുറുക്കത്തി​ൻെറ ക്വാറൻറീൻ കാലത്തെ ഉല്ലാസകരമാക്കുകയാണ് ആരോഗ്യ പ്രവർത്തകനായ എം.പി. സുരേഷ്കുമാർ. കഴിഞ്ഞയാഴ്ച ആര്യാട്ട് ഹാളിൽ സ്രവ സാമ്പിൾ നൽകാനെത്തിയ 40കാരൻ കുഴഞ്ഞുവീണ്​ തല പൊട്ടി ബോധമില്ലാതെ രക്തത്തിൽ കുളിച്ചപ്പോൾ മറ്റൊന്നും നോക്കാതെ മറ്റുള്ളവരോടൊപ്പം വണ്ടിയിൽ കയറ്റിക്കൊണ്ടു പോകാൻ തയാറായതാണ്​ നഴ്സിങ്​ അസിസ്​റ്റൻറായ ഇദ്ദേഹത്തെ ക്വാറൻറീനിലാക്കിയത്​. വീട്ടിൽ നിരീഷണത്തിലായിട്ട് ഒരാഴ്ച പിന്നിട്ടു. എൻ.ജി.ഒ യൂനിയൻ മേഖല പ്രസിഡൻറായ ഈ 52 കാരൻ ഈ സമയം പാഴാക്കാതെ സൗജന്യമായി വിതരണത്തിനായി മാസ്​കുകൾ തുന്നുകയാണ്. മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറും കൊറോണ നോഡൽ ഓഫിസറുമായ ഡോ. സാബു സുഗത​ൻെറ നിർദേശങ്ങൾ സ്വീകരിച്ച്​ ടീം മാന്നാറി​ൻെറ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങളിൽ തുടക്കം മുതൽ സജീവമാണ്​. സമ്പൂർണ സാക്ഷതാ രംഗത്ത് പ്രേരക് , ജില്ല റിസോഴ്സ് പേഴ്സൻ, പഞ്ചായത്ത് ജോ. കൺവീനർ എന്നീ നിലകളിൽ ശോഭിച്ചിട്ടുണ്ട്​. നാടകരചന, അഭിനയം, സംവിധാനം എന്നിവയിൽ സജീവമാണ്​. അന്തർദേശീയ തലത്തിൽ പ്രദർശിപ്പിച്ച ശവം, മൂന്ന് ദേശീയ അവാർഡ് നേടിയ ഭയാനകം, റിലീസാകാനിരിക്കുന്ന തമിഴ് ചിത്രം, രണ്ട് ഹ്രസ്വ സിനിമ എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്​. 2016 ലാണ്​ മാന്നാർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story