Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവഴിച്ചേരി മാർക്കറ്റ്...

വഴിച്ചേരി മാർക്കറ്റ് തുറക്കാൻ ഉത്തരവായി

text_fields
bookmark_border
ആലപ്പുഴ: അടച്ചിട്ടിരുന്ന ആലപ്പുഴ നഗരസഭയിലെ 24 (വഴിച്ചേരി ), 45 (സീവ്യൂ) വാർഡുകളിലായി സ്ഥിതിചെയ്യുന്ന വലിയ മാർക്കറ്റ് നിയന്ത്രണങ്ങളോടെ ബുധനാഴ്​ച രാവിലെ നാലു മുതൽ പ്രവർത്തിക്കാൻ ഉത്തരവായി. മാർക്കറ്റ്​ ​പ്രവർത്തിക്കാൻ ചില വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്​. ഇതര സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ ചരക്കുമായി എത്തുന്ന വാഹനങ്ങൾക്ക് ദിവസവും രാത്രി 12 മുതൽ രാവിലെ ആറു വരെ ലോഡ് ഇറക്കാം. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ജീവനക്കാർ വാഹനങ്ങളിൽനിന്ന്​ പുറത്തിറങ്ങാൻ പാടില്ല. അവർക്ക് വേണ്ട സൗകര്യങ്ങൾ കട ഉടമകൾ നൽകണം. റീട്ടെയിൽ വ്യാപാരത്തിനായി എത്തുന്നവർക്ക് ചെറിയ വാഹനങ്ങളിലേക്ക് ലോഡ് കയറ്റുന്നതിന് രാവിലെ 6.30 മുതൽ 10.30 വരെ അനുമതിയുണ്ട്. രാവിലെ 10.30 മുതൽ വൈകിട്ട് മൂന്ന്​ വരെ പൊതുജനങ്ങൾക്ക് സാധനങ്ങൾ വാങ്ങി കൊണ്ടുപോകാം. ഞായറാഴ്ച ദിവസം മാർക്കറ്റ് ഈ മാസം 30 ഒഴികെ സമ്പൂർണമായി അടച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. ഒരു ദിവസം 30 ഹെവി ചരക്കു വാഹനം മാത്രമേ പ്രവേശിക്കാവൂ. കണ്ടെയ്ൻമൻെറ്​ സോണിൽനിന്നുള്ള ആരും വ്യാപാര സ്ഥാപനങ്ങളിലോ മാർക്കറ്റുമായി ബന്ധപ്പെട്ട മറ്റ് തൊഴിലുകളിലോ ഏർപ്പെടാൻ പാടില്ല. മാനദണ്ഡങ്ങൾ പാലിക്കുന്നെണ്ടെന്ന്​ ജനകീയ ജാഗ്രത സമിതി, നഗരസഭ സെക്രട്ടറി തുടങ്ങിയവരു​െട മേൽനോട്ടത്തിൽ ഉറപ്പുവരുത്തണം.
Show Full Article
TAGS:
Next Story