Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകരുതലോണം: കോവിഡാണ്​,...

'കരുത'ലോണം: കോവിഡാണ്​, ഓർമ വേണം

text_fields
bookmark_border
ആലപ്പുഴ: ഓണക്കാലത്ത് കടകളിൽ തിരക്ക​ുകൂടു​െമന്നതിനാൽ സമ്പർക്കത്തിലൂടെ കോവിഡ്​ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ടുതന്നെ ഗർഭിണികളും പ്രായമായവരും കുട്ടികളും ഷോപ്പിങ്ങിന്​ പോകരുതെന്ന് ജില്ല മെ‍ഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി വാർത്തകുറിപ്പില്‍ പറഞ്ഞു. ഒരാൾമാത്രം വീടിനു പുറത്തുപോകാൻ ശ്രദ്ധിക്കുക. പുറത്തുനിന്ന്​ കൊണ്ടുവരുന്ന പാക്കറ്റുകൾ, കവറുകൾ, ഷോപ്പിങ്​ ബാഗുകൾ എന്നിവ നേരിട്ട്​ കുട്ടികളെയോ പ്രായമായവരെയോ ഏൽപിക്കരുത്. സുരക്ഷിതമാണെന്നുറപ്പാക്കിയതിനു ശേഷം ഉപയോഗിക്കാനെടുക്കുക. വീട്ടിലെ കിടപ്പുരോഗികളെ പരിചരിക്കുന്നവര്‍ മാസ്ക് ധരിക്കണം. അവർ മരുന്നുകള്‍ മുടക്കംകൂടാതെ കൃത്യസമയത്ത് കഴിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. പരിചരിക്കുന്നവര്‍ വീടിനുപുറത്തുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക. ശാരീരിക ബുദ്ധിമുട്ടുകളോ പനിയോ ഉണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കണം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉണ്ടാകുന്ന പനി, ജലദോഷം എന്നിവ നിസ്സാരമായി കാണരുത്. ഉടന്‍തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുക. അവര്‍ക്കുവേണ്ടി ഉപയോഗിക്കുന്ന പാത്രങ്ങളും വസ്ത്രങ്ങളും പ്രത്യേകം കഴുകി ഉപയോഗിക്കുക. വീട്ടില്‍ സന്ദര്‍ശകരെ അനുവദിക്കാതിരിക്കുക. വീടിനകത്തും സമൂഹഅകലം പാലിക്കാന്‍ ശ്രദ്ധിക്കുക. വീടിനു പുറത്തു പോയിവരുന്നവര്‍ വസ്ത്രങ്ങള്‍ മാറ്റി കുളിച്ചതിനുശേഷം മാത്രം വീട്ടുകാരോട് ഇടപഴകുക. പുറത്തുപോകുമ്പോള്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണം. കൈകള്‍ ഇടക്കിടെ സോപ്പുപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യണം.
Show Full Article
TAGS:
Next Story