Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'പാത്തുമ്മയുടെ ആടി​'ലെ...

'പാത്തുമ്മയുടെ ആടി​'ലെ ഓർമയിൽ​ ബഷീർ അനുസ്​മരണം

text_fields
bookmark_border
തലയോലപ്പറമ്പ്​: വൈക്കം മുഹമ്മദ് ബഷീർ ഉപയോഗിച്ചിരുന്ന ചാരുകസേരക്ക് പിന്നിൽ ഖദീജയും പാത്തുക്കുട്ടിയും ആരിഫയും സെയ്​ദുമുഹമ്മദും ചേർന്നുനിന്നു. ഒപ്പം ഖദീജയുടെ ആടും. ഫെഡറൽ നിലയം ഇതിന്​ സാക്ഷിയായതോടെ പിറവിയെടുത്തത്​ മലയാളസാഹിത്യത്തിലെ ഒരു അപൂർവനിമിഷം. വൈക്കം മുഹമ്മദ് ബഷീറി​ൻെറ 26ാമത്​ ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ചാണ്​ ബഷീറി​ൻെറ 'പാത്തുമ്മയുടെ ആടി​'ലെ ഇപ്പോൾ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങൾ ഒത്തുചേർന്നത്​. 1960 മുതൽ 1964 വരെ ബഷീർ ഭാര്യ ഫാബിയോടൊപ്പം താമസിച്ചിരുന്ന വീട്​ സ്ഥിതിചെയ്യുന്ന സ്ഥലത്ത്​ ഇപ്പോഴുള്ള ഫെഡറൽ നിലയത്തിലായിരുന്നു കൂടിച്ചേരൽ. ബഷീർ സ്​മാരക സമിതി, അമ്മ മലയാളം സംഘടനകൾ സംയുക്തമായിട്ടായിരുന്നു ​ അനുസ്​മരണം സംഘടിപ്പിച്ചത്​. പാത്തുക്കുട്ടിയുടെ മകനും കോട്ടയം ജില്ല ​െഡപ്യൂട്ടി കലക്​ടറുമായായ മുഹമ്മദ് ഷാഫിയും കഥാപാത്ര സംഗമവേദിയിൽ പങ്കുചേർന്നു. സി.കെ. ആശ എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. സമിതി വൈസ് ചെയർമാൻ മോഹൻ ഡി. ബാബു അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷാഫി മുഖ്യപ്രഭാഷണം നടത്തി. എം.ഡി. ബാബുരാജ്, സമിതി വൈസ് ചെയർപേഴ്സൻ പ്രഫ. കെ.എസ്. ഇന്ദു, ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, ട്രഷറർ ഡോ. യു. ഷംല, ഡോ. എസ്​. ലാലി, കെ.എം. ഷാജഹാൻ, ഹിബ ഷാജഹാൻ, ഡോ. പ്രിതൻ, അഡ്വ. രാജി പി. ജോയി, അബ്​ദുൽ ആപ്പാഞ്ചിറ, മാത്യു തളിയാക്കൽ, മിനി സുരേഷ്, മോഹൻദാസ് ഗ്യാലക്സി എന്നിവർ സംസാരിച്ചു. ​KTL109 pathummayude aadu ഖദീജ, പാത്തുക്കുട്ടി, ആരിഫ, സെയ്ദുമുഹമ്മദ് എന്നിവർ ആടി​െനാപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story