Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെറുവള്ളി...

ചെറുവള്ളി എസ്‌റ്റേറ്റിലെ തൊഴിലാളികളെ അവഗണിച്ചതായി ആക്ഷേപം

text_fields
bookmark_border
എരുമേലി: ചെറുവള്ളി എസ്‌റ്റേറ്റിലെ നിർദിഷ്​ട വിമാനത്താവളത്തിന് പിന്തുണ പ്രഖ്യാപിച്ച് ഗ്രാമപഞ്ചായത്തിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാതെ അവഗണിച്ചതായി ആക്ഷേപം. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി എരുമേലി പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ വിവിധ രാഷ്​ട്രീയ കക്ഷികളുടെയും സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്തിരുന്നു. വിമാനത്താവളത്തിന് പിന്തുണ പ്രഖ്യാപിക്കുകയും തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിച്ച് എത്രയുംവേഗം വിമാനത്താവളം യാഥാർഥ്യമാക്കണമെന്ന് പ്രമേയത്തിലൂടെ കേന്ദ്ര - സംസ്ഥാന സർക്കാറുകളോട് അഭ്യർഥിക്കുകയും ചെയ്തു. എന്നാൽ, വിമാനത്താവളം യാഥാർഥ്യമാകുമ്പോൾ എരുമേലിയുടെ പ്രാധാന്യം മാത്രമാണ് വിവിധ രാഷ്​ട്രീയ - സംഘടന പ്രതിനിധികളും സംസാര വിഷയമാക്കിയതെന്നും തൊഴിലാളികളുടെ പ്രശ്നങ്ങളോട് അധികമാരും പ്രതികരിച്ചില്ലെന്നും ആരോപണമുയർന്നു. ഇത് അർഹതപ്പെട്ടത് ലഭിക്കാതെ തൊഴിലും കിടപ്പാടവും നഷ്​ടപ്പെട്ട അവസ്ഥയിൽ എസ്‌റ്റേറ്റ് വിട്ടുപോകേണ്ടി വരുമോയെന്ന ആശങ്ക തൊഴിലാളികൾക്കിടയിൽ ഉണ്ടാക്കിയെന്നും നേതാക്കൾ പറയുന്നു. എച്ച്.എസ്.എസ്.ടി.എ ടി.വികൾ നൽകി കോട്ടയം: ഓൺലൈൻ പഠനത്തിന് വിഷമം നേരിടുന്ന വിദ്യാർഥികൾക്ക് പഠനസൗകര്യമൊരുക്കി ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ. കോട്ടയം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വിതരണം ചെയ്ത ടെലിവിഷനുകൾ വിവിധ സ്കൂളുകൾക്കുവേണ്ടി അധ്യാപകരായ സാജുമോൻ തോമസ്, എം.ജെ. ബാബുരാജ്, ഷോണി തോമസ് എന്നിവർ ഏറ്റുവാങ്ങി. ജില്ല പ്രസിഡൻറ്​ ഡോ. ബിനോയ് സ്കറിയ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി വി.എം. ജയപ്രദീപ്, പി.ജി. രാജേഷ്കുമാർ, ബിനോയ് വർഗീസ്, ഷിബു എസ്.ബഷീർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story