Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅപേക്ഷ ക്ഷണിക്കുന്നു

അപേക്ഷ ക്ഷണിക്കുന്നു

text_fields
bookmark_border
ചങ്ങനാശ്ശേരി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതി​ൻെറ ഭാഗമായി ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലേക്ക് സ്​റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, നഴ്‌സിങ്​ അസി, ഡാറ്റാ എൻട്രി ഓപറേറ്റർ, എക്‌സ്‌റേ ടെക്‌നീഷ്യൻ, ക്ലീനിങ് സ്​റ്റാഫ് എന്നീ തസ്തികളിലേക്ക് എൻ.എച്ച്.എം മുഖേന താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവരിൽനിന്ന്​ . താൽപര്യമുള്ള ഉദ്യോഗാർഥികൾ ഓൺലൈൻ മുഖേന tinyurl.com/ghry എന്ന ലിങ്ക് വഴി അഞ്ചിന് ഉച്ചക്ക്​ 12ന് മുമ്പ്​ അപേക്ഷ സമർപ്പിക്കണം. വക്-ഇൻ ഇൻറര്‍വ്യൂ ഏറ്റുമാനൂര്‍: ഗവ. ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി വാക്-ഇൻ ഇൻറര്‍വ്യൂ നടത്തുന്നു. ബുധനാഴ്ച രാവിലെ 10ന് കെ.എം.സി.എച്ച്.സി ഏറ്റുമാനൂര്‍ ആശുപത്രിയില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളൾക്കായി താൽക്കാലിക അടിസ്ഥാനത്തില്‍ ദിവസവേതന വ്യവസ്ഥയില്‍ താഴെ പറയുന്ന വിഭാഗത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ വാക്-ഇന്‍ ഇൻറര്‍വ്യൂ ആശുപത്രിയില്‍ എട്ടിന്​ രാവിലെ 10ന് നടത്തുന്നു. സ്​റ്റാഫ് നഴ്സ് (ഒന്ന്​), ജെ. എച്ച്.ഐ (രണ്ട്​), ജെ.പി.എച്ച്.എൻ (രണ്ട്​), നഴ്സിങ്​ അസി. (ഒന്ന്​)- യോഗ്യത: എസ്.എസ്.എൽ.സി ക്ലീനിങ്​ സ്​റ്റാഫ് (ഒന്ന്​)-യോഗ്യത: എട്ടാം ക്ലാസ്. താൽപര്യമുള്ളവർ അന്നേദിവസം രാവിലെ 10ന് മുമ്പായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഗവ. ആശുപത്രിയില്‍ എത്തണമെന്ന് അഡ്മിനിസ്ട്രേറ്റിവ് മെഡിക്കല്‍ ഓഫിസർ ഡോ. എസ്. സജിത്കുമാര്‍ അറിയിച്ചു. മൊബൈല്‍: 9995012124.
Show Full Article
TAGS:
Next Story