Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightക്നാനായ മലങ്കര...

ക്നാനായ മലങ്കര പുനരൈക്യ ശതാബ്​ദി ഉദ്ഘാടനം അഞ്ചിന്

text_fields
bookmark_border
കോട്ടയം: ക്നാനായ മലങ്കര പുനൾ​ൈരക്യത്തി​ൻെറയും കേരള കത്തോലിക്ക സഭയില്‍ അന്ത്യോക്യന്‍ സുറിയാനി റീത്ത് (മലങ്കര റീത്ത്) അനുവദിക്കപ്പെട്ടതി​ൻെറയും ശതാബ്​ദി വര്‍ഷാചരണത്തിന് അഞ്ചിന് തുടക്കം. ഇതോട്​ അനുബന്ധിച്ച് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ ഞായറാഴ്ച ഉച്ചക്ക്​ 2.30ന് അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിലി​ൻെറ കാര്‍മികത്വത്തില്‍ മലങ്കര റീത്തില്‍ കൃതജ്ഞത ബലിയര്‍പ്പിക്കും. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ശതാബ്​ദിവര്‍ഷം ഉദ്ഘാടനം ചെയ്യും. കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിർദേശങ്ങള്‍ക്ക്​ വിധേയമായി ക്ഷണിക്കപ്പെട്ടവര്‍ മാത്രമേ തിരുക്കര്‍മങ്ങളിലും ഉദ്ഘാടനത്തിലും പങ്കെടുക്കുകയുള്ളൂവെന്ന് കോട്ടയം അതിരൂപത മലങ്കര റീജ്യൻ വികാരി ജനറാള്‍ ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍ അറിയിച്ചു. ഡോക്​ടേഴ്​സ് ദിനാചരണം കല്ലറ: യുവമോർച്ച കല്ലറ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോക്ടർസ് ദിനാചരണം നടത്തി. 40 വർഷമായി ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ഡോ. വി.കെ. രാധാമണിയെയും പ്രൈമറി ഹെൽത്ത് സൻെററിലെ ഡോ. ഷമീറിനെയും ഗവ.​ ആയുർവേദ ഡോ. ശ്രീദേവി യെയും പൊന്നാട അണിയിച്ച്​ ആദരിച്ചു. ഒ.ബി.സി മോർച്ച മുൻ ജില്ല പ്രസിഡൻറ് കെ.കെ. മണിലാൽ, ബി.ജെ.പി കല്ലറ പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ചന്ദ്രശേഖരൻ നായർ, വൈസ് പ്രസിഡൻറ് ബാലകൃഷ്ണൻ നായർ, യുവമോർച്ച ജില്ല സെക്രട്ടറി അരവിന്ദ് ശങ്കർ, യുവമോർച്ച കല്ലറ പഞ്ചായത്ത് പ്രസിഡൻറ് അനുജിത് ഷാജഹാൻ, സെക്രട്ടറി ആരോമൽ മോഹൻ, യൂനിറ്റ് പ്രസിഡൻറ് അഖിൽ, രതീഷ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story