Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിജയത്തിളക്കത്തിൽ...

വിജയത്തിളക്കത്തിൽ 'േപ്രാജക്ട് ഹോപ്' പദ്ധതി

text_fields
bookmark_border
*ജില്ല പൊലീസ്​ പരിശീലനം നൽകിയ 97 പരാജിതർ പത്തി​ൻെറ കടമ്പ കടന്നു കോട്ടയം: 2018- 2019 വർഷം എസ്​.എസ്​.എൽ.സി പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥികൾക്ക് മികച്ച പരിശീലനം നൽകി കേരള പൊലീസ്​ നടപ്പാക്കിയ േപ്രാജക്ട് ഹോപ് പദ്ധതിയുടെ കീഴിൽ ഈ വർഷം പരീക്ഷ എഴുതിയ കുട്ടികളിൽ 97പേർ വിജയികളായി. കുട്ടികളിൽ എല്ലാവരും തന്നെ വളരെ താഴ്ന്ന സാമൂഹിക, സാമ്പത്തിക ചുറ്റുപാടുകളിൽ നിന്നുള്ളവരായിരുന്നു. ഇത് രണ്ടാംതവണയാണ് േപ്രാജക്ട് ഹോപ് പദ്ധതിയിൽ ജില്ലയിൽ മികച്ച വിജയം കൈവരിക്കുന്നത്. വിദ്യാർഥികൾക്ക് നാട്ടകം ഗുഡ് ഷെപ്പേഡ് കോളജ്, വൈക്കം, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളിൽ സൗജന്യ ട്യൂഷൻ ക്ലാസുകൾ നൽകുകയും അവസാന ഒരുമാസം കുട്ടികളെ നാട്ടകം ഗുഡ്ഷെപ്പേഡ് കോളജ് കേന്ദ്രീകരിച്ച് താമസവും ഭക്ഷണവും ഉൾ​െപ്പടെ ഒരുമാസത്തെ ​െറസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുകയുമുണ്ടായി. വക്തിത്വ പ്രചോദന ക്ലാസുകൾ, ധ്യാനം, യോഗ, ലഹരിവിരുദ്ധ ബോധവത്​കരണം തുടങ്ങിയവ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു. പി. വിജയൻ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് 'േപ്രാജക്ട് ഹോപ്'. ജില്ല പൊലീസ്​ മേധാവി ജി. ജയ്ദേവി​ൻെറ മേൽനോട്ടത്തിൽ അഡീഷനൽ എസ്​.പി എ. നസീം പദ്ധതിയുടെ നോഡൽ ഓഫിസറാണ്.
Show Full Article
TAGS:
Next Story