Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎസ്.എസ്.എൽ.സി: ജില്ല...

എസ്.എസ്.എൽ.സി: ജില്ല ഉന്നത വിജയം നേടിയത് അഭിമാനാർഹം -ജമാഅത്തെ ഇ​സ്​ലാമി

text_fields
bookmark_border
എസ്.എസ്.എൽ.സി: ജില്ല ഉന്നതവിജയം നേടിയത് അഭിമാനാർഹം -ജമാഅത്തെ ഇ​സ്​ലാമി പത്തനംതിട്ട: എസ്.എസ്.എൽ.സി പരീക്ഷ വിജയത്തിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനം നേടാൻ പത്തനംതിട്ടക്ക് സാധിച്ചത് അഭിമാനാർഹമായ നേട്ടമാ​െണന്ന് ജമാഅത്തെ ഇ​സ്​ലാമി ജില്ല സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഈ നേട്ടത്തിന് കാരണക്കാരായ മുഴുവൻ വിദ്യാ​ർഥി ജേതാക്കളുടെയും അവർക്ക് പ്രചോദനം നൽകിയ അധ്യാപക സമൂഹത്തി​ൻെറയും സ്കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും ശ്രമത്തെ ജമാഅത്തെ ഇ​സ്​ലാമി ഏറെ വിലമതിക്കുകയും വിജയികളായ മുഴുവൻ കുട്ടികൾക്കും ഏല്ലാവിധ വിജയാശംസകളും അനുമോദനങ്ങളും അർപ്പിക്കുകയും ചെയ്യുന്നു. ഓൺലൈനിൽ നടന്ന യോഗത്തിൽ ജില്ല പ്രസി​ഡൻറ് ഹബീബ് മസ്ഊദ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ഒ.എം. ഹനീഫ വൈസ് പ്രസി​ഡൻറ് റഷീദ് റാന്നി, അസി. സെക്രട്ടറി ഷാജിമോൻ എസ്​.ഐ.ഒ ജില്ല പ്രസി​ഡൻറ് ശിയാസ് പന്തളം ടി.എസ്. അബദുൽഹമീദ്, അഷ്റഫലി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story