Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകലഞ്ഞൂര്‍ ഗവ. ഹയര്‍...

കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി -എല്‍.പി സ്‌കൂളുകൾക്ക് തുക അനുവദിച്ചു

text_fields
bookmark_border
പത്തനംതിട്ട: കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്​കൂളിനെയും ഗവ. എല്‍.പി സ്‌കൂളിനെയും ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് കിഫ്ബിയില്‍ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പി​ൻെറ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും പണം അനുവദിച്ചു. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മൂന്നുകോടിയും ഗവ. എൽ.പി സ്‌കൂളിന് 1.20 കോടിയുമാണ് അനുവദിച്ചത്. രണ്ടു പ്രവൃത്തികളുടെയും നിര്‍മാണം ആരംഭിക്കുന്നതിന് കെ.യു. ജനീഷ്കുമാര്‍ എം.എൽ.എയുടെ അധ്യക്ഷതയില്‍ സ്‌കൂളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ബ്ലോക്കുകളും ഹയര്‍ സെക്കന്‍ഡറി ലാബും വി.എച്ച്.എസ്​.സി ബ്ലോക്കി​ൻെറ റൂഫിങ്ങും സെപ്റ്റിക് ടാങ്കും ഇലക്ട്രിക്കല്‍ വര്‍ക്കുമാണ് പുതുതായി നിര്‍മിക്കുന്നത്. എല്‍.പി സ്‌കൂളില്‍ പുതുതായി എട്ടു ക്ലാസ് റൂമുകളാണ് നിര്‍മിക്കുന്നത്. അന്താരാഷ്​ട്ര നിലവാരത്തിലാണ് സ്‌കൂളുകള്‍ പുനര്‍നിര്‍മിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളി​ൻെറ പഴയ ഓഫിസ് കെട്ടിടത്തി​ൻെറ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് മൂന്നുനിലകളായാണ് കിഫ്ബിയില്‍നിന്ന്​ അനുവദിച്ച് മൂന്നുകോടി വിനിയോഗിച്ച് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. നിര്‍മാണ കരാര്‍ ലഭിച്ചിട്ടുള്ളത് കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എ.ബി.എം സിവില്‍ വെങ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ്. പൊതു വിദ്യാഭ്യാസ വകുപ്പി​ൻെറ 2019-20ലെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി എല്‍.പി സ്‌കൂള്‍ നിര്‍മാണത്തിന് അനുവദിച്ച 1.20 കോടിയുടെ കരാര്‍ ഹാബിറ്റാറ്റിനാണ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളി​ൻെറ മൂന്നുകോടിയുടെ കിഫ്ബി വര്‍ക്കി​ൻെറ നിര്‍മാണ ഉദ്ഘാടനം ജൂലൈ ഒമ്പതിന് നടക്കും. ഒമ്പതുമാസമാണ് നിര്‍മാണ കരാറി​ൻെറ കാലാവധി. കാലാവധിക്കുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുള്ള നിലവാരത്തില്‍ തന്നെ നിര്‍മാണം നടക്കുന്നു എന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് മനോജ്കുമാര്‍, ആരോഗ്യ-വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ പി.വി. ജയകുമാര്‍, ഗ്രാമപഞ്ചായത്ത്​ അംഗം പി.എസ്. രാജു, പി.ടി.എ പ്രസിഡൻറ് എസ്. രാജേഷ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. ജയകുമാര്‍, ഗവ. എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്​റ്റര്‍ വി. അനില്‍, ഗവ. ഹൈസ്‌കൂള്‍ ഹെഡ്മാസ്​റ്റര്‍ അലി അസ്‌കര്‍ വി.എച്ച്.എസ്.സി പ്രിന്‍സിപ്പല്‍ എസ്. ലാലി, നിര്‍മാണ കരാര്‍ കമ്പനി പ്രതിനിധികള്‍, പി.ടി.എ അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ptl___prd__SCHOOL (2) കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജനീഷ് കുമാര്‍ എം.എൽ.എ സന്ദര്‍ശിക്കുന്നു
Show Full Article
TAGS:
Next Story