Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപന്തളത്ത് നിർമാണ...

പന്തളത്ത് നിർമാണ പ്രവർത്തനങ്ങൾ നിലക്കുന്നു

text_fields
bookmark_border
പന്തളം: മാസ്​റ്റർപ്ലാനിൽ തട്ടി . ലോക്ഡൗണിനുശേഷം നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതിതേടി നഗരസഭയെ സമീപിച്ചവരാണ് അനുമതി ലഭിക്കാതെ വലയുന്നത്. മാസ്​റ്റർ പ്ലാൻ സംബന്ധിച്ച് ​െഗസ്​റ്റ് വിജ്ഞാപനം വന്നതോടെ പ്ലാൻ നിലവിൽവന്നു. ഇതോടെ മാസ്​റ്റർപ്ലാൻ നിബന്ധനങ്ങൾ പാലിച്ച് മാത്രമേ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാൻ ബന്ധപ്പെട്ട അധികൃതർക്ക് കഴിയൂ. ഇതുമൂലം നഗരത്തിലെ പ്രധാന പാതകളായ എം.സി റോഡ്, മാവേലിക്കര-പത്തനംതിട്ട റോഡ് എന്നിവയുടെ സമീപത്തുള്ള ഭൂമിയിൽ ബിൽഡിങ് കെട്ടിടനിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി തേടിയവർക്ക് ലഭിക്കാത്ത സാഹചര്യം നിലനിൽക്കുകയാണ്. ഈ റോഡുകൾക്ക് നഗരകേന്ദ്രത്തിനകത്ത് 21 മീറ്ററും പുറത്ത് 30 മീറ്ററുമാണ് വീതി പ്ലാനിൽ നിർദേശിച്ചിരിക്കുന്നത്. മാസ്​റ്റർ പ്ലാൻ സംബന്ധിച്ച് നിരവധി പരാതികൾ നഗരസഭയിൽ സ്വീകരിച്ചിരുന്നു. 60 ദിവസത്തിനകം പരാതികൾ നേരിട്ടുകേട്ട് അനുസൃതമായി മാസ്​റ്റർ പ്ലാനിൽ വേണ്ട മാറ്റം വരുത്തിയതിനുശേഷം നടപ്പിൽ വരുത്തുമെന്നായിരുന്നു പ്രഖ്യാച്ചിരുന്നത്. എന്നാൽ, കോവിഡി​ൻെറ പശ്ചാത്തലത്തിൽ പരാതി പരിഹരിക്കാൻ സാധിക്കാതെവന്നതിനാൽ നിലവിലുള്ള നിയമം നിലനിൽക്കുകയാണെന്ന് അധികൃതർ പറയുന്നു. 10 മീറ്റർ വീതി മാത്രമുള്ള റോഡുകൾക്ക് 21 മീറ്റർ വീതിയാണ് പ്ലാനിൽ നിർദേശിക്കുന്നത്. ഇതിൽനിന്ന്​ മൂന്ന്​ മീറ്റർ മാറ്റി മാത്രമേ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കൂ. അഞ്ച്​ മീറ്റർവരെ വീതിയുള്ള ഗ്രാമീണ റോഡുകൾക്ക് പോലും 21 മീറ്ററും 18 മീറ്ററും വിസ്തീർണമാണ് പുതുക്കി നിർദേശിച്ചിരിക്കുന്നത്. കോവിഡ് കാലത്തും നഗരത്തിൽ നിർമാണ പ്രവൃത്തി പുനരാരംഭിക്കാനുള്ള ശ്രമത്തിന് തിരിച്ചടിയാണ് നിലവിലെ തീരുമാനം.
Show Full Article
TAGS:
Next Story