Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപകൽവീട്​ ഉദ്​ഘാടനം...

പകൽവീട്​ ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
കോന്നി: കോന്നി ബ്ലോക്ക്​ പഞ്ചായത്ത്​ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോധികർക്കായി പണികഴിപ്പിച്ച . 60നുമേൽ പ്രായമുള്ള വീട്ടിൽ ഒറ്റപ്പെട്ടുകഴിയുന്ന വയോധികർക്കാണ്​ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ചുവരെയാണ്​ പ്രവർത്തനസമയം. ബ്ലോക്ക്​ പഞ്ചായത്തി​ൻെറ പ്രവർത്തന പരിധിയിലുള്ള മുതിർന്ന പൗരന്മാരെ ഗ്രാമപഞ്ചായത്തുകളുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ്​ തെരഞ്ഞെടുക്കുന്നത്​. മാനസിക ഉല്ലാസത്തിനുവേണ്ടി വായന, ടി.വികാണൽ, വിവിധ കലാപരിപാടികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്​. ബ്ലോക്ക്​ പഞ്ചായത്ത്​ 20ലക്ഷം രൂപ പദ്ധതി വെച്ചാണ്​ കെട്ടിടംപണി പൂർത്തീകരിച്ചിട്ടുള്ളത്​. ബ്ലോക്ക്​ പഞ്ചായത്ത്​ വൈസ്​ പ്രസിഡൻറ്​ റോസമ്മ ബാബുജി അധ്യക്ഷതവഹിച്ചു. പ്രസിഡൻറ്​ കോന്നിയൂർ പി.കെ. ഉദ്​ഘാടനം ചെയ്​തു. പ്രമാടം ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ്​ റോബിൻ പീറർ, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ്​ കെ. ജയലാൽ, വള്ളിക്കോട്​ ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ്​ ലിസി മോൾ ജോസഫ്​, ബ്ലോക്ക്​ പഞ്ചായത്ത്​ ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്​സൻ ലീലാ​രാജൻ, വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കെ. വിശ്വംഭരൻ, ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ മാത്യു തോമസ്​, ബി.ഡി.ഒ ഗ്രേസി സേവ്യർ, ബ്ലോക്ക്​ പഞ്ചായത്ത്​ അംഗങ്ങളായ പ്രിയ എസ്​.തമ്പി, എലിസബത്ത്​ രാജു, പി.ആർ. രാമചന്ദ്രൻപിള്ള, മിനി വിനോദ്​, ഗ്രാമപഞ്ചായത്ത്​ അംഗങ്ങളായ ആനന്ദവല്ലിയമ്മ, ബെന്നി കിഴക്കുപുറം, ദേശീയ അധ്യാപക അവാർഡ്​ ജേതാവ്​ കോന്നിയൂർ രാധാകൃഷ്​ണൻ, മാത്യു തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story