You are here

​റേഷൻകടകളിൽ ‘മട്ട’ നിർബന്ധമാക്കിയത്​  കേന്ദ്രത്തെ പേടിച്ച്​

  • അ​രി കെ​ട്ടി​ക്കി​ട​ന്നാ​ൽ സ​ബ്​​സി​ഡി വി​ഹി​തം ന​ൽ​കാ​നാ​വി​ല്ലെ​ന്ന്​ കേ​ന്ദ്രം

പാ​ല​ക്കാ​ട്: ഗോ​ഡൗ​ണു​ക​ളി​ലെ സി.​എം.​ആ​ർ മ​ട്ട​യ​രി ഉ​ട​ൻ റേ​ഷ​ൻ​ക​ട​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യാ​ൻ സ​ൈ​പ്ല​കോ നി​ർ​ദേ​ശം ന​ൽ​കി​യ​ത്​ അ​ള​വും ഗു​ണ​മേ​ന്മ​യും സം​ബ​ന്ധി​ച്ച്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡം ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ. കേ​ന്ദ്ര ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പി​​െൻറ വി​കേ​ന്ദ്രീ​കൃ​ത ധാ​ന്യ സം​ഭ​ര​ണ​പ​ദ്ധ​തി​യു​ടെ കേ​ര​ള​ത്തി​ലെ നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​ണ് സ​പ്ലൈ​കോ. ഇ​ത​നു​സ​രി​ച്ച്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​യാ​ണ്​ സ​പ്ലൈ​കോ​ക്ക് കേ​ന്ദ്രം അ​ടി​സ്ഥാ​ന താ​ങ്ങു​വി​ല ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ 6.95 ല​ക്ഷം ട​ൺ നെ​ല്ലാ​ണ് സ​പ്ലൈ​കോ കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രി​ൽ നി​ന്ന് സം​ഭ​രി​ച്ച​ത്. ഈ​യി​ന​ത്തി​ൽ 1035 കോ​ടി രൂ​പ ല​ഭി​ക്കാ​നു​ണ്ട്. ഒ​രു ക്വി​ൻ​റ​ൽ നെ​ല്ല് സം​ഭ​രി​ച്ചാ​ൽ 64 കി​ലോ അ​രി​യാ​ണ്​ മി​ല്ലു​ക​ൾ സ​ൈ​പ്ല​കോ​ക്ക്​ തി​രി​കെ ന​ൽ​കേ​ണ്ട​ത്.

ഇ​ത്ത​ര​ത്തി​ൽ സം​ഭ​രി​ക്കു​ന്ന അ​രി​യു​ടെ വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ട്​ ഗോ​ഡൗ​ണു​ക​ളി​ലും ഡി​പ്പോ​ക​ളി​ലും കെ​ട്ടി​ക്കി​ട​ന്നാ​ൽ സ​ബ്​​സി​ഡി വി​ഹി​തം ന​ൽ​കാ​നാ​വി​ല്ലെ​ന്ന്​ കേ​ന്ദ്രം ക​ർ​ശ​ന നി​ല​പാ​ട്​ സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ്​ കെ​ട്ടി​ക്കി​ട​ക്കു​ന്ന സി.​എം.​ആ​ർ. അ​രി മു​ഴു​വ​ൻ റേ​ഷ​ൻ​ക​ട​ക​ളി​ലൂ​ടെ വി​ത​ര​ണം ന​ട​ത്താ​ൻ നി​ർ​ദേ​ശ​മി​റ​ക്കി​യ​ത്. കേ​ന്ദ്ര​വി​ഹി​തം വൈ​കി​യ​തോ​ടെ പി.​ആ​ർ.​എ​സ് വാ​യ്പ​യി​ൽ ബാ​ങ്കു​ക​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കാ​നു​ള്ള തു​ക​യും കു​ടി​ശ്ശി​ക​യാ​യി​രി​ക്കു​ക​യാ​ണ്. വാ​യ്​​പ ക​ർ​ഷ​ക​​െൻറ പേ​രി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​തി​നാ​ൽ ഇ​ത​ര​വാ​യ്​​പ​ക​ളൊ​ന്നും ന​ൽ​കാ​നാ​വി​ല്ലെ​ന്ന സ​മീ​പ​ന​മാ​ണ്​ ബാ​ങ്കു​ക​ളു​ടേ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ർ​ഷ​ക​ർ അ​ടു​ത്തി​ടെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്​ വ​ന്നി​രു​ന്നു. വാ​യ്​​പ തി​രി​ച്ച​ട​വ്​ മു​ട​ങ്ങി​​യ​തോ​ടെ എ​​ട്ട്​ ബാ​ങ്കു​ക​ൾ പ​ദ്ധ​തി​യി​ൽ നി​ന്ന്​ പി​ൻ​മാ​റി. ഇ​പ്പോ​ൾ എ​ട്ട് ബാ​ങ്കു​ക​ൾ മാ​ത്ര​മാ​ണ് പ​ദ്ധ​തി​പ്ര​കാ​രം ക​ർ​ഷ​ക​ർ​ക്ക് തു​ക ന​ൽ​കു​ന്ന​ത്. ഒ​രു കി​ലോ നെ​ല്ലി​ന് 26.95 രൂ​പ നി​ര​ക്കി​ലാ​ണ് സ​പ്ലൈ​കോ താ​ങ്ങു​വി​ല ന​ൽ​കു​ന്ന​ത്. ഇ​തി​ൽ 18.15 രൂ​പ കേ​ന്ദ്ര​ത്തി​​െൻറ അ​ടി​സ്ഥാ​ന താ​ങ്ങു​വി​ല​യും 8.80 രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​റി​​െൻറ ഇ​ൻ​സ​െൻറീ​വു​മാ​ണ്.

Loading...
COMMENTS