Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightകുളക്കടയില്‍...

കുളക്കടയില്‍ കുടിവെള്ളപദ്ധതിക്ക് 29.32 കോടി രൂപയുടെ അനുമതി

text_fields
bookmark_border
പത്തനാപുരം: കുളക്കട ഗ്രാമപഞ്ചായത്തിലെ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം. പഞ്ചായത്ത് പരിധിയിലെ എല്ലാ വീടുകള്‍ക്കും സുസ്ഥിരമായ ജലലഭ്യത ഉറപ്പാക്കുന്ന കുടിവെള്ളപദ്ധതിക്ക് അനുമതിയായി. 29.32 കോടി രൂപയാണ് നബാര്‍ഡ് വഴി പദ്ധതിക്ക് വകയിരുത്തിയത്. പതിനായിരത്തോളം കുടുംബങ്ങള്‍ താമസിക്കുന്ന 19 വാര്‍ഡുകളുള്ള പഞ്ചായത്തിനെ മൂന്ന് മേഖലകളായി തിരിച്ചാണ് പദ്ധതി. ആദ്യ രണ്ടുമേഖലകളിലായി ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കും. കുടിവെള്ളശേഖരണത്തിനായുള്ള ജലസംഭരണി മൂന്നാമത്തെ മേഖലയില്‍ നിര്‍മിക്കും. കുളക്കട-പവിത്രേശ്വരം കുടിവെള്ളപദ്ധതിയുടെ ഭാഗമായി കല്ലടയാറിൻെറ തീരത്ത് തെങ്ങമംപുഴ കടവില്‍ സ്ഥാപിച്ച കിണര്‍, പമ്പ് ഹൗസ്, പെരുംകുളത്തെ ട്രീറ്റ്‌മൻെറ്​ പ്ലാൻറ്​ എന്നിവ പുതിയ പദ്ധതിക്കായി വിനിയോഗിക്കും. പമ്പ് ഹൗസില്‍ നിന്നുള്ള ജലം ട്രീറ്റ്‌മൻെറ് പ്ലാൻറില്‍ ശുദ്ധീകരിച്ച ശേഷം പെരുംകുളം പൊങ്ങന്‍പാറ കൊടിതൂക്കാംമുകളില്‍ പുതുതായി നിര്‍മിക്കുന്ന ജലസംഭരണിയിലെത്തിച്ച് പൈപ്പ് ലൈന്‍വഴി വിതരണം ചെയ്യും. രണ്ട് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണിയാണ് നിര്‍മിക്കുക. ഇതിനായി അഞ്ചരസൻെറ് ഭൂമി പഞ്ചായത്ത് ജലവിഭവവകുപ്പിന് കൈമാറി. പഞ്ചായത്തംഗങ്ങളുടെ ഒരു മാസത്തെ ഓണറേറിയവും പഞ്ചായത്ത് ഭരണസമിതി വഴി ശേഖരിച്ച തുകയും ഉള്‍പ്പെടെ 2.49 ലക്ഷം രൂപയാണ് സ്ഥലം വാങ്ങാനായി വിനിയോഗിച്ചത്. ഈ മാസം അവസാനത്തോടെ നിര്‍മാണം ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. സരസ്വതി പറഞ്ഞു. ഓയിൽപാം തൊഴിലാളികൾ ഉപരോധിച്ചു (ചിത്രം) അഞ്ചൽ: ഓയിൽപാം തൊഴിലാളികൾക്ക് ലഭിക്കേണ്ട വേതന കുടിശ്ശിക, മെഡിക്കൽ ലീവ് തുക, ലീവ് വിത്ത് വേജസ്, ഓണത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡിമാൻഡ് നോട്ടീസ് സമർപ്പിച്ചിട്ടും ചർച്ച നടത്താൻ തയാറാകാത്ത മാനേജ്മൻെറ് നിലപാടിൽ ഐ.എൻ.ടി.യു.സി പ്രതിഷേധിച്ചു. തുടർന്ന്​ യൂനിയൻ സെക്രട്ടറി പി.ബി വേണുഗോപാലി​ൻെറ നേതൃത്വത്തിൽ തൊഴിലാളികൾ കമ്പനി എസ്​റ്റേറ്റ് സീനിയർ മാനേജർ ജെയിംസ് പി. തോമസിനെ ഉപരോധിച്ചു. പഴകിയ മത്സ്യം പിടികൂടി ഓയൂർ: ഓയൂർ ജങ്ഷനിൽ നിന്ന് പഴകിയ മത്സ്യം പിടികൂടി. പാസില്ലാതെ ടിപ്പർ ലോറിയിൽ വിൽപനക്ക് കൊണ്ടുവന്ന മത്സ്യമാണ് പൂയപ്പള്ളി പൊലീസ് പിടികൂടിയത്. ഭക്ഷ്യസുരക്ഷാവിഭാഗമെത്തി മത്സ്യം നശിപ്പിച്ചു. പൊലീസ് കേസെടുത്തു.
Show Full Article
TAGS:
Next Story