Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightജില്ലയില്‍ 23...

ജില്ലയില്‍ 23 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
കൊല്ലം: ബന്ധുക്കളായ നാലുപേര്‍ ഉൾപ്പെടെ ജില്ലയില്‍ 23 പേര്‍ക്ക് വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. 17 പേര്‍ വിദേശത്തുനിന്നും ആറുപേര്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ആറുപേര്‍ സൗദിയില്‍ നിന്നും നാലുപേര്‍ കുവൈത്തില്‍ നിന്നും രണ്ടുപേര്‍ ദു​ൈബയില്‍ നിന്നും ഇത്യോപ്യ, ഖത്തര്‍, ഷാര്‍ജ, കസാഖ്​സ്​താന്‍, അബൂദബി എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും നാലുപേര്‍ ഹൈദരാബാദില്‍ നിന്നും രണ്ടുപേര്‍ ബംഗളൂരുവില്‍ നിന്നും എത്തിയവരാണ്. തേവലക്കര അരിനല്ലൂര്‍ സ്വദേശികളായ 34 ഉം 48 ഉം വയസ്സുള്ള വനിതകള്‍, ഒമ്പത് വയസ്സുള്ള പെണ്‍കുട്ടി, 60 വയസ്സുള്ള പുരുഷന്‍, ഇടമണ്‍ സ്വദേശിനികളായ വനിതകള്‍ (33ഉം 26ഉം വയസ്സുള്ളവർ), അഞ്ചല്‍ ചോരനാട് സ്വദേശി (36), തലവൂര്‍ ആവണീശ്വരം നെടുവന്നൂര്‍ സ്വദേശി(58), ശൂരനാട് വെസ്​റ്റ്​ പാലക്കടവ് സ്വദേശി (48), ചിറ്റുമല ഈസ്​റ്റ്​ കല്ലട സ്വദേശി (32), പവിത്രേശ്വരം തെക്കുംപുറം സ്വദേശി (54), പുനലൂര്‍ ചാലിയക്കാവ് സ്വദേശി(57), കൊട്ടാരക്കര വാളകം സ്വദേശി(47), ഈസ്​റ്റ്​ കല്ലട സ്വദേശി(58), കാഞ്ഞാവെളി സ്വദേശി(28), പുനലൂര്‍ ഇളമ്പല്‍ സ്വദേശി(43), പുത്തനമ്പലം സ്വദേശി(32), തേവലക്കര പാലക്കല്‍ സ്വദേശി(30), തേവലക്കര സ്വദേശി(51), ഓടനാവട്ടം സ്വദേശി(32), ഉമയനല്ലൂര്‍ മൈലാപ്പൂര്‍ സ്വദേശി(52) അഞ്ചല്‍ വയലാ സ്വദേശി(31), കല്ലേലിഭാഗം സ്വദേശി(42) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അരിനല്ലൂര്‍ തേവലക്കര സ്വദേശികളായ ബന്ധുക്കള്‍ ജൂണ്‍ 26ന് ഹൈദരാബാദില്‍നിന്ന്​ എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ഇടമണ്‍ വെള്ളിമല സ്വദേശിനികള്‍ ജൂണ്‍ 30ന് ബംഗളൂരുവിൽനിന്ന് എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. അഞ്ചല്‍ ചോരനാട് സ്വദേശി ജൂണ്‍ 29ന് സൗദി ദമ്മാമില്‍നിന്ന്​ എത്തി തിരുവനന്തപുരത്ത് സ്ഥാപനനിരീക്ഷണത്തിലായിരുന്നു. തലവൂര്‍ ആവണീശ്വരം നെടുവന്നൂര്‍ സ്വദേശി ജൂണ്‍ 29ന് ദമ്മാമില്‍ നിന്ന്​ എത്തി തിരുവനന്തപുരത്ത് ചികിത്സയിലാണ്. ശൂരനാട് വെസ്​റ്റ്​ പാലക്കടവ് സ്വദേശി ജൂണ്‍ 30ന് കുവൈത്തില്‍നിന്ന്​ എത്തി എറണാകുളത്ത് ചികിത്സയിലാണ്. ചിറ്റുമല ഈസ്​റ്റ്​ കല്ലട സ്വദേശി ജൂണ്‍ 29ന് ദമ്മാമില്‍ നിന്നും എത്തി തിരുവനന്തപുരത്ത് ചികിത്സയിലാണ്. പവിത്രേശ്വരം തെക്കുംപുറം സ്വദേശി ദോഹയില്‍നിന്നും എത്തി തിരുവനന്തപുരത്ത് ചികിത്സയിലാണ്. പുനലൂര്‍ ചാലിയക്കാവ് സ്വദേശി ജൂണ്‍29ന് ദമ്മാമില്‍ നിന്നും എത്തി തിരുവനന്തപുരത്ത് ചികിത്സയിലാണ്. കൊട്ടാരക്കര വാളകം സ്വദേശി ദമ്മാമില്‍നിന്ന്​ എത്തി ഐരാണിമുട്ടം ഹോമിയോ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഈസ്​റ്റ്​ കല്ലട സ്വദേശി ജൂണ്‍ 29ന് ദമ്മാമില്‍ നിന്നും എത്തി തിരുവനന്തപുരത്ത് ചികിത്സയിലാണ്. കാഞ്ഞാവെളി സ്വദേശി ജൂണ്‍ 21ന് ദു​ൈബയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. പുനലൂര്‍ ഇളമ്പല്‍ സ്വദേശി ജൂണ്‍ 27ന് കുവൈത്തില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. പുത്തനമ്പലം സ്വദേശി ജൂണ്‍ 23ന് ദു​ൈബയില്‍ നിന്നും എത്തി സ്ഥാപനനിരീക്ഷണത്തിലായിരുന്നു. തേവലക്കര പാലക്കല്‍ സ്വദേശി ജൂണ്‍ 22ന് റിയാദില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. തേവലക്കര സ്വദേശി ജൂണ്‍ 19ന് ഷാര്‍ജയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ഓടനാവട്ടം സ്വദേശി ജൂണ്‍ 29ന് കസാഖ്​സ്​താനില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ഉമയനല്ലൂര്‍ മൈലാപ്പൂര്‍ സ്വദേശി ജൂണ്‍ 26ന് ഇത്യോപ്യയില്‍ നിന്ന്​ എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. അഞ്ചല്‍ വയലാ സ്വദേശി ജൂണ്‍ 30ന് അബൂദബിയില്‍ നിന്നും എത്തി എറണാകുളത്ത് ചികിത്സയിലാണ്. കല്ലേലിഭാഗം സ്വദേശി(42) കുവൈത്തില്‍ നിന്നും എത്തി ജൂലൈ ഒന്നിന് ശേഖരിച്ച സ്രവം ​േപാസിറ്റിവായി ചികിത്സയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ 20 നായിരുന്നു ജില്ലയില്‍ ഇതുവരെ ഏറ്റവും അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 24 പേര്‍. അതിനുശേഷം വെള്ളിയാഴ്​ചയാണ് 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story