Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightനിലമേലിൽ...

നിലമേലിൽ മരണാനന്തരചടങ്ങിൽ പങ്കെടുത്ത 17 പേർക്ക് കോവിഡ്

text_fields
bookmark_border
ചടയമംഗലം: നിലമേൽ പഞ്ചായത്തിൽ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൈതോട് കുരിയാണിക്കര സ്വദേശിയുടെയും കൈതോട് സ്വദേശിനിയുടെയും മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തവർക്കാണ് രോഗം. രണ്ടുപേരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എലിക്കുന്നാംമുകൾ, കൈതോട്, തട്ടത്തുമല സ്വദേശികളായ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുരുക്കുമണിൽ മുമ്പ് രോഗം സ്ഥിരീകരിച്ച യുവാവിൻെറ സഹോദരിക്കും ജ്യേഷ്ഠ​ൻെറ ഭാര്യക്കുമടക്കം രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് മേഖലയിൽ കോവിഡ് വ്യാപനം വർധിക്കുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. മേഖലയിൽ ക്ലസ്​റ്റർ രൂപപ്പെടാൻ സാധ്യതയേറിയതോടെ കൂടുതൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആര്യങ്കാവിൽ പഞ്ചായത്തംഗത്തിന് കോവിഡ് പുനലൂർ: ആര്യങ്കാവിലെ പഞ്ചായത്തംഗത്തിന് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്ത് ഓഫിസും പ്രാഥമികാരോഗ്യ കേന്ദ്രവും അടച്ചു. നെടുമ്പാറ സ്വദേശിയായ വാർഡംഗത്തിനാണ് ചൊവ്വാഴ്ച കുളത്തൂപ്പുഴയിൽ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവായത്. പരിശോധന ഫലം വരുന്നതിന് മുമ്പ് ഈ അംഗം പഞ്ചായത്ത് ഓഫിസിലും ആരോഗ്യ കേന്ദ്രത്തിലും എത്തിയിരുന്നു. ഈ അംഗവുമായി ഈമാസം 11 മുതൽ സമ്പർക്കത്തിൽ വന്നിട്ടുള്ളവർ ആര്യങ്കാവ് പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഫോൺ: 9447245414, 9447523996.
Show Full Article
TAGS:
Next Story