Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightലിമിറ്റഡ് സ്​റ്റോപ്...

ലിമിറ്റഡ് സ്​റ്റോപ് ഓര്‍ഡിനറികൾക്ക്​ മൂക്കുകയർ; ഒാട്ടം ഇനി 140 കിലോമീറ്റർ മാ​ത്രം

text_fields
bookmark_border
തിരുവനന്തപുരം: ലിമിറ്റഡ് സ്​റ്റോപ് ഓര്‍ഡിനറി എന്ന പേരില്‍ സ്വകാര്യ ബസുകൾക്ക്​ പരിധിയില്ലാതെ ഒാടാൻ നൽകിയ അനുമതി സർക്കാർ പിൻവലിച്ചു. ഇതോടെ 31 ദേശസാത്​കൃത റൂട്ടുകളിലെ 241 സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററായി യാത്ര ചുരുക്കേണ്ടി വരും. കെ.എസ്.ആർ.ടി.സിക്ക്​ ഇത്​ ഗുണകരമാവും. കഴിഞ്ഞസർക്കാർ കാലത്തെ ഉത്തരവ്​ അനുസരിച്ച്​ 241 സ്വകാര്യബസുകൾക്ക്​ എത്ര ദൂരം വേണമെങ്കിലും ഒാടാൻ അനുമതി നൽകിയിരുന്നു. 800 കിലോമീറ്ററിലധികം ദൂരത്തില്‍ സ്വകാര്യബസുകള്‍ ഇങ്ങനെ കെ.എസ്.ആര്‍.ടി.സിക്കൊപ്പം ഓട​ിയിരുന്നു. കോര്‍പറേഷന്‍ ബസുകളുടെ അതേസമയത്തായിരുന്നു ഈ സ്വകാര്യബസുകളും. ദേശസാത്​കൃത റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് തീരുന്ന മുറക്കാണ് കെ.എസ്.ആര്‍.ടി.സി ​ ദീര്‍ഘദൂര പെര്‍മിറ്റ്​ ഏറ്റെടുത്തിരുന്നത്​. ആദ്യഘട്ടത്തില്‍ ഏറ്റെടുത്തവക്ക്​ പ്രതിദിനം 25,000 രൂപക്കടുത്ത് വരുമാനമുണ്ടായിരുന്നു. എന്നാല്‍ ലിമിറ്റഡ്​ സ്​റ്റോപ്​ ഒാർഡിനറിയായി സ്വകാര്യബസുകള്‍ക്ക് കൂടി ഓടാന്‍ അനുമതി നല്‍കിയതോടെ ഇത്തരത്തില്‍ ലഭിച്ച 228 പെര്‍മിറ്റുകളും കെ.എസ്.ആര്‍.ടി.സിക്ക് ബാധ്യതയായി. ദീര്‍ഘദൂര സര്‍വിസുകളില്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സിക്ക് ലാഭം കിട്ടുന്നത്. ഇത്തരം സര്‍വിസുകള്‍ കൂടുതല്‍ നടത്തിയാലേ സാമൂഹിക പ്രതിബദ്ധത കാരണം ഓടിക്കാന്‍ നിര്‍ബന്ധിതമാകുന്ന ഗ്രാമീണ റൂട്ടുകളിലെ നഷ്​ടം നികത്താന്‍ സാധിക്കൂ. മോട്ടോര്‍വാഹനചട്ടം റൂള്‍ 2 (ഒ.ബി) പ്രകാരം ഓര്‍ഡിനറി സര്‍വിസുകളുടെ പരമാവധി സഞ്ചാരദൂരം 140 കിലോമീറ്ററാണ്. ഒപ്പം ഫെയര്‍ സ്​റ്റേജുകള്‍ക്കിടയിലെ മുഴുവന്‍ സ്​റ്റോപ്പുകളിലും നിര്‍ത്തണമെന്ന വ്യവസ്ഥയുമുണ്ട്. ഈ നിബന്ധനകൾ കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത് കളയുകയായിരുന്നു. സംസ്ഥാനത്ത് ഫാസ്​റ്റ്​ പാസഞ്ചര്‍ മുതല്‍ മുകളിലേക്കുള്ള സര്‍വിസുകളെ 2013 ലെ ഉത്തരവിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു. ഇതി​ൻെറ ഫലമായി പെര്‍മിറ്റ് നഷ്​ടപ്പെട്ട 228 സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിനാണ് യു.ഡി.എഫ് സര്‍ക്കാര്‍ ചട്ടഭേദഗതി വരുത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story