Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2020 11:58 PM GMT Updated On
date_range 19 Aug 2020 11:58 PM GMTഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ
text_fieldsbookmark_border
ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ ഓയൂർ: റോഡുവിള ട്രാവൻകൂർ എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ വെളിനല്ലൂർ ഗ്രാമപഞ്ചായത്തിൻെറ ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററിൻെറ ഉദ്ഘാടനം മുല്ലക്കര രത്നാകരൻ എം.എൽ.എ നിർവഹിച്ചു. 110 പേർക്ക് ചികിത്സ സൗകര്യം ലഭിക്കും. പഞ്ചായത്ത് പ്രസിഡൻറ് ഷീജ നൗഷാദ് അധ്യക്ഷത വഹിച്ചു. ചെറിയവെളിനല്ലൂർ കെ.പി.എം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾ ആരോഗ്യ പ്രവർത്തകർക്ക് ഇ.പി.പി കിറ്റ് നൽകി. കരിങ്ങന്നൂർ മുരളി, ജില്ല പഞ്ചായത്തംഗം ടി. ഗിരിജാകുമാരി, ഹക്കീം, പി. ആനന്ദൻ, പി.ആർ സന്തോഷ്, ജയിംസ് ചാക്കോ, സുനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജി. സനിൽ എന്നിവർ പങ്കെടുത്തു. ഹോസ്റ്റൽ വിട്ടുനൽകിയ മാനേജർ അൻവർ സാദത്തിനെ ആദരിച്ചു. പുകപ്പുരക്ക് തീപിടിച്ചു, വൻ നഷ്ടം (ചിത്രം) അഞ്ചൽ: സ്വകാര്യവ്യക്തിയുടെ വീടിന് സമീപത്തെ റബർ ഷീറ്റ് പുകപ്പുരക്ക് തീപിടിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. പനച്ചവിള ജങ്ഷനിൽ എസ്.ബി.ഐ ശാഖയുടെ പിൻഭാഗത്തുള്ള വീടിനോട് ചേർന്നുള്ള പുകപ്പുരയാണ് കത്തിയത്. തീ പടർന്നയുടൻ തന്നെ നാട്ടുകാർ ഓടിയെത്തി വെള്ളമൊഴിച്ച് നിയന്ത്രണ വിധേയമാക്കി. പുനലൂരിൽനിന്ന് അഗ്നിശമന സേനയും അഞ്ചൽ പൊലീസും എത്തി തീ പൂർണമായും അണച്ചു. ഒന്നരലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story