Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightപോത്ത് വിരണ്ടോടി;...

പോത്ത് വിരണ്ടോടി; കൊട്ടിയത്ത് ദേശീയപാത നിശ്ചലമായി

text_fields
bookmark_border
കൊട്ടിയം: ഏറെ ജനത്തിരക്കേറിയ സമയത്ത് വിരണ്ടോടിയ പോത്ത് കൊട്ടിയത്ത് ദേശീയപാതയടക്കം ഏറെനേരം നിശ്ചലമാക്കി. കൊട്ടിയം കമ്പിവിള സ്വദേശി ഷാജിയുടെ വീട്ടിൽ വളർത്തിയിരുന്ന പോത്താണ് വിരണ്ടോടിയത്. ചൊവ്വാഴ്ച വൈകlട്ട് അഞ്ചോടെയായിരുന്നു സംഭവം. കെ.ഐ.പി റോഡിലൂടെ ഓടിയ പോത്ത് ഇ.എസ്.ഐ ജങ്ഷനിൽനിന്ന്​ ദേശീയപാതയിലേക്ക് കടന്നതോടെയാണ് ഏറെ പരിഭ്രാന്തിയുണ്ടാക്കിയത്. വാഹനങ്ങൾക്കിടയിലൂടെ അപകടഭീതി വിതച്ച് തിരുവനന്തപുരം ഭാഗത്തേക്ക് പോത്ത് കുതിച്ചു. മയ്യനാട് റോഡും, കണ്ണനല്ലൂർ റോഡും സംഗമിക്കുന്ന കൊട്ടിയം ജങ്ഷനിലെത്തിയതോടെ ഗതാഗതം നിശ്ചലമായി. എതിരെ വന്ന ബൈക്ക് യാത്രക്കാർ തലനാരിഴക്കാണ് പലയിടത്തും രക്ഷപ്പെട്ടത്. ഇത്തിക്കര ഭാഗത്തേക്ക്​ ഓടിയ പോത്തിനെ നാട്ടുകാർ ചേർന്ന് സിതാര ജങ്ഷന് സമീപത്ത് വെച്ച് പിടിച്ചുകെട്ടിയതോടെയാണ് ആശങ്കയൊഴിഞ്ഞത്. വൈദ്യുതി തൂണിൽ പിടിച്ചുകെട്ടിയെങ്കിലും പോത്ത് പിന്നെയും കുതറിയോടാൻ ശ്രമിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story