Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightദേശീയ വിദ്യാഭ്യാസ നയം: ...

ദേശീയ വിദ്യാഭ്യാസ നയം: ഫാഷിസ്​റ്റ് അജണ്ടകൾക്കെതിരെ മുന്നിട്ടിറങ്ങണം-

text_fields
bookmark_border
....must.... (ചിത്രം) കടയ്ക്കൽ: ദേശീയവിദ്യാഭ്യാസ നയത്തിലെ ഫാഷിസ്​റ്റ് അജണ്ടകൾക്കെതിരെ പൊതുസമൂഹം ഒത്തൊരുമിച്ച് മുന്നിട്ടിറങ്ങണമെന്ന് കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്്ദുൽ അസീസ് മൗലവി. കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ നിവേദനം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മുസ്​ലിം യുവജന ഫെഡറേഷൻ സംസ്ഥാന ജന. സെക്രട്ടറി കടയ്ക്കൽ ജുനൈദ് മുഖ്യപ്രഭാഷണം നടത്തി. കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന ജന. സെക്രട്ടറി എം. തമീമുദ്ദീൻ നിവേദനം സമർപ്പിച്ചു. സംസ്ഥാന സെക്രട്ടറിമാരായ എസ്. നിഹാസ് പാലോട്, ഹിഷാമുദ്ദീൻ പത്തനംതിട്ട, മുനീർ കിളിമാനൂർ, അൻസർ, യാസർ എന്നിവർ പങ്കെടുത്തു. സ്​പാർക്ക്​: സമയം നീട്ടണം കൊല്ലം: സ്പാർക്കിൽ ജീവനക്കാരുടെ സർവിസ് വിവരങ്ങൾ പൂർത്തിയാക്കി രേഖപ്പെടുത്താനുള്ള സമയം ദീർഘിപ്പിക്കണമെന്നും ശമ്പളവും മറ്റ്​ അലവൻസുകളും 24 മുതൽ നൽകിത്തുടങ്ങാനുള്ള നടപടികൾ ഉണ്ടാകണമെന്നും കെ.എച്ച്.എസ്.ടി.യു ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി യു. സാബു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ എസ്​. നജീബ് അധ്യക്ഷത വഹിച്ചു. രഞ്ജിത് കൃപ്‌സൺ, സയ്യിദ് മുഹമ്മദ്‌ എന്നിവർ സംസാരിച്ചു. സദ്ഭാവന ദിനം 20ന്​ കൊല്ലം: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 76ാമത് ജന്മദിനമായ ആഗസ്​റ്റ്​ 20ന് കെ.പി.സി.സി വിചാർവിഭാഗ് ജില്ല കമ്മിറ്റി സദ്ഭാവനദിനമായി ആചരിക്കുന്നു. സംസ്​ഥാന സർക്കാറിനെതിരെ കെ.പി.സി.സി ആവിഷ്കരിച്ചിരിക്കുന്ന സ്​പീക്ക് അപ്​ ഫോർ കേരള കാമ്പയിൻെറ ഭാഗമായി വിചാർ വിഭാഗ് നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 11 കേന്ദ്രങ്ങളിൽ അന്ന്​ രാവിലെ ഒമ്പതിന്​ സദ്ഭാവന കൂട്ടായ്മകൾ സംഘടിപ്പിക്കും.
Show Full Article
TAGS:
Next Story