Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightകോവിഡിെൻറ...

കോവിഡിെൻറ കൈയിലിരിപ്പിനെ തോൽപിച്ച് അനന്തുവിെൻറ 'കാൽവര'

text_fields
bookmark_border
കോവിഡിൻെറ കൈയിലിരിപ്പിനെ തോൽപിച്ച് അനന്തുവിൻെറ 'കാൽവര' കൊല്ലം: കോവിഡിനെ തുരത്താൻ കൈവൃത്തിയാക്കി സൂക്ഷിക്കണമെന്നു പറഞ്ഞപ്പോൾ അനന്തുവിൻെറ മനസ്സിൽ 'ലഡുപൊട്ടി'. എങ്കിലിനി സ്കെച്ചും പെയിൻറും കൈകൊണ്ട് തൊടില്ല! അനന്തുവിപ്പോൾ വരക്കുന്നത് കൈ കൊണ്ടല്ല, കാൽകൊണ്ടാണ്. കാൽവര തലവര മാറ്റിയപ്പോൾ അനന്തുവിൻെറ കഴിവ് ക്ലിക്കായിത്തുടങ്ങി. ആദ്യം വരച്ചത് കോവിഡിനെതിരായ പ്രതിരോധത്തിൻെറ കേരള മാതൃകയാണ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ആരോഗ്യ പ്രവർത്തകരും അഗ്​നിശമന സേനയും പൊലീസും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ കരുതലിൻെറ കരങ്ങളാകുന്ന ഒരുപ്രതീകാത്മക ചിത്രം കാൽകൊണ്ട് തീർത്തു. തൃക്കടവൂർ പുല്ലേരിയിൽ സുദർശന മന്ദിരത്തിൽ സുദർശന​ൻെറയും നഴ്സായ സിന്ധുവിൻെറയും മകനായ 22കാരൻ അനന്ദു ബി.ടെക് ബിരുദധാരിയാണ്. ലോക് ഡൗൺ കാലത്താണ് പെൻസിലും ബ്രഷും വീണ്ടും പൊടി തട്ടിയെടുത്തത്. പെൻസിൽ ഡ്രോയിങ്ങിൽ മാത്രമുണ്ടായിരുന്ന ശ്രദ്ധ സാൾട്ട് ആർട്ട്, ലീഫ് ആർട്ട്, ചാർക്കോൾ ആർട്ട്, സ്കെച്ച്, കാൽകൊണ്ട് വര എന്നിവയിലേക്ക് തിരിഞ്ഞു. എങ്കിലും തലവരമാറ്റിയത് കാൽവര തന്നെ. സിനിമാതാരങ്ങളുടെ ചിത്രങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ 'ലൈക്കടി' കിട്ടി. പലതും പോസ്​റ്റ് ചെയ്ത് നിമിഷങ്ങൾക്കകം വൈറലായി. എൻജീനിയറിങ്ങ് കഴിഞ്ഞ ശേഷം തിരുവനന്തപുരത്ത് ഡിഫൻസ് അക്കാദമിയിൽ ചേർന്നെങ്കിലും ലോക്ഡൗണായതോടെ പഠനം മുടങ്ങി. പരീക്ഷക്കുള്ള തയാറെടുപ്പിനിടെയാണ് ചിത്രംവര. അനന്തുവിന് ഇനി ഒരാഗ്രഹം കൂടിയുണ്ട്. ശൈലജ ടീച്ചറെ ഒന്നു കാണണം, ചിത്രം സമ്മാനിക്കണം. കാൽവര തെളിയിച്ച കോവിഡിന് നന്ദി! .....must..... ദുരന്തങ്ങളിൽ പ്രതീക്ഷയേകിയ പ്രദീപ്കുമാറിന് രാഷ്​ട്രപതിയുടെ മെഡൽ (ചിത്രം) കൊല്ലം: കേരളം കണ്ട വലിയദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത അസി. ഫയർ സ്​റ്റേഷൻ ഓഫിസർ സി.എ. പ്രദീപ് കുമാറിന് രാഷ്​ട്രപതിയുടെ ഫയർ സർവിസ് മെഡൽ. തൃക്കാക്കര അഗ്​നിശമന സേനാനിലയത്തിലെ അഗ്​നിശമന സേന അസി. സ്​റ്റേഷൻ ഓഫിസറാണ് തൃക്കടവൂർ കുരുമ്പേലിൽ വീട്ടിൽ സി.എ. പ്രദീപ് കുമാർ. 2016ൽ വിശിഷ്​ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡലും നേടിയിട്ടുണ്ട്. ഇടുക്കി രാജമലയിലെയും പെട്ടിമുടിയിലെയും അപകടത്തിലെയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത്​ വീട്ടിലെത്തിയപ്പോഴാണ് പ്രദീപിനെ തേടി രാഷ്​ട്രപതിയുടെ മെഡൽ ലഭിച്ച വാർത്ത എത്തിയത്. പെട്ടിമുടിയിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടതിനെ തുടർന്ന് ഇപ്പോൾ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ്. പരവൂർ പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിലെ രക്ഷാപ്രവർത്തനത്തിലും 2018ലെ മഹാപ്രളയത്തിൽ പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ രക്ഷാപ്രവർത്തനത്തിനും നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു. ഇതിന് മന്ത്രിമാരുൾപ്പെടെ നിരവധിപേർ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. 2019ലെ പ്രളയത്തിൽ കണ്ണൂർ നിലയത്തെ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചിരുന്നു. കൊല്ലത്ത് 15 വർഷത്തിലേറെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മെഡൽ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 24 വർഷത്തെ സേവനത്തിനിടെ നിരവധി ഗുഡ് സർവിസ് എൻട്രികൾ ലഭിച്ച പ്രദീപ് കുമാർ കോവിഡ് പ്രതിരോധ ഡ്യൂട്ടിയിലും കർമനിരതനാണ്. 1996ലാണ് ജോലിയിൽ പ്രവേശിച്ചത്. കണ്ണൂർ പാനൂർ അഗ്​നിശമന സേനാനിലയത്തിലെ മികച്ച പ്രവർത്തനത്തിന് നാട്ടുകാരും ജനപ്രതിനിധികളും ആദരിച്ചിരുന്നു. തൃക്കടവൂർ കുരുമ്പേലിൽ പരേതനായ ചെല്ലപ്പ​ൻെറയും അജിതകുമാരിയുടെയും മകനാണ് പ്രദീപ് കുമാർ. കവിതയാണ് ഭാര്യ. ഗൗരി, കല്യാണി എന്നിവർ മക്കൾ.
Show Full Article
TAGS:
Next Story