Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightകണ്ണ് മൂടിക്കെട്ടി...

കണ്ണ് മൂടിക്കെട്ടി പ്രതിഷേധം

text_fields
bookmark_border
(ചിത്രം) ചവറ: പരിസ്ഥിതി സുരക്ഷ തകർത്ത് പ്രകൃതിയുടെ സന്തുലനാവസ്ഥയെ തകിടം മറിക്കുന്ന ഇ.ഐ.എ 2020 കരട് ഭേദഗതി നിർദേശങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതീക്ഷ ചാരിറ്റിയുടെ നേതൃത്വത്തിൽ കണ്ണ് മൂടിക്കെട്ടി ഓൺലൈൻ പ്രതിഷേധം സംഘടിപ്പിച്ചു. ചെയർമാൻ മുഹമ്മദ് അസ്​ലം ഉദ്ഘാടനം ചെയ്തു. സുൽത്താന, അബിഷ, സിമ്പൂള ഫാത്തിമ, അപർണ, അബിദ, രഹ്​ന, സുഹാന, ശ്രീജിത്ത്, നിഖിൽ എന്നിവർ നേതൃത്വം നൽകി. വീട്ടിൽ കയറി ഗൃഹനാഥനെ ആക്രമിച്ച കേസിൽ യുവാവ്​ അറസ്​റ്റിൽ (ചിത്രം) കരുനാഗപ്പള്ളി: വീട്ടിൽ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രധാന പ്രതി അറസ്​റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഓച്ചിറ ചങ്ങൻകുളങ്ങര പുതുക്കാട്ട് കിഴക്കതിൽവീട്ടിൽ പങ്കജിനെയാണ് (25) കരുനാഗപ്പള്ളി പൊലീസ് അറസ്​റ്റ് ചെയ്തത്. കഴിഞ്ഞ ആറിന് പുലർച്ച ഒന്നരയോടെ പടനായർകുളങ്ങര വടക്ക് ചെട്ടിശ്ശേരികിഴക്കതിൽ വീട്ടിൽ സന്തോഷിനെയാണ് (40) കതക് തകർത്ത്​ വീട്ടിൽ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് അക്രമികൾ വെട്ടിപ്പരിക്കേൽപിച്ചത്. ശരീരമാസകലം വെട്ടേറ്റ ഇയാൾ ചികിത്സയിലാണ്. പ്രതിയെ റിമാൻഡ് ചെയ്തു. കരുനാപ്പള്ളി എസ്.എച്ച്.ഒ എസ്. മഞ്ചുലാലിൻെറ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ്, ശ്യാംലാൽ, രാജേന്ദ്രൻ, അസിസ്​റ്റൻറ്​ സബ് ഇൻസ്പെക്ടർ ശ്രീകുമാർ, സി.പി.ഒമാരായ ഗോപകുമാർ, സാബു എന്നിവരടങ്ങിയ സംഘമാണ് കേസ്​ അന്വേഷിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story