Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightകോവിഡ് ബാധിക്കുന്നത്​...

കോവിഡ് ബാധിക്കുന്നത്​ കുറ്റകൃത്യത്തിന്​ സമാനമാണോയെന്ന്​ മുഖ്യമ​ന്ത്രി വ്യക്തമാക്കണം - പ്രേമചന്ദ്രൻ

text_fields
bookmark_border
കൊല്ലം: കോവിഡ് രോഗം ബാധിക്കുന്നത്​ ക്രിമിനല്‍ കുറ്റത്തിന് സമാനമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. രോഗികളെ കുറ്റവാളികള്‍ക്ക് സമാനമായി കൈകാര്യം ചെയ്യുന്ന ധാർഷ്​ട്യം മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നവരുടെ ടെലിഫോണ്‍ വിവരങ്ങളാണ് അന്വേഷണത്തി‍ൻെറ പേരില്‍ പൊലീസ് സമാഹരിക്കുന്നത്. കോവിഡ് രോഗികള്‍ എന്തുകുറ്റം ചെയ്തിട്ടാണ് ടെലിഫോണ്‍ വിവരങ്ങള്‍ സമാഹരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. രോഗികളെ കുറ്റവാളികള്‍ക്ക് സമാനമായി കണക്കാക്കി ടെലിഫോണ്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തുന്ന മനുഷ്യാവകാശ ലംഘനത്തിന്​ ഡി.ജി.പിയുടെ പേരില്‍ മനുഷ്യാവകാശ കമീഷന്‍ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
Show Full Article
TAGS:
Next Story