Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightപരവൂരിൽ വീടുകൾ...

പരവൂരിൽ വീടുകൾ തകർന്നു; ഉറങ്ങിക്കിടന്ന വീട്ടമ്മക്കും മകനും പരിക്ക്

text_fields
bookmark_border
(ചിത്രം) പരവൂർ: നഗരത്തിൽ രണ്ട് വീടുകൾ മഴയിൽ തകർന്നു. കുറുമണ്ടൽ ആയൻറഴികത്ത് മീനാക്ഷിയമ്മയുടെ വീട് ചൊവ്വാഴ്ച രാത്രി 10.15 ഓടെയാണ് തകർന്നത്. വീട്ടമ്മ കിടന്നുറങ്ങിയ മുറിയടക്കം വീടിൻെറ ഒരുവശം പൂർണമായി തകർന്നു. കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന മീനാക്ഷിയമ്മയുടെയും മക​ൻെറയും ദേഹത്തേക്ക് വീടിൻെറ മേൽക്കൂരയും കട്ടകളും പതിച്ചെങ്കിലും സാരമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മീനാക്ഷിയമ്മയുടെ തോളിലും ഇടുപ്പിനും പരിക്കേറ്റു. മകൻ ശ്രീകാന്ത് തൊട്ടടുത്ത മൂറിയിലായിരുന്നു. ആ മുറിയും പൂർണമായും തകർന്നു. കഴുക്കോൽ പതിച്ച് ഇയാളുടെ തലക്ക് മുറിവേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സതേടി. ശബ്​ദം കേട്ട് അയൽവാസികളെത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. പരവൂർ നഗരസഭ മുൻ ചെയർപേഴ്സൺ എം.ബി. ബിന്ദുവിൻെറ മാതാവാണ് മീനാക്ഷിയമ്മ. വീടി​ൻെറ മറ്റു പല ഭാഗങ്ങളും വിണ്ടുകീറിയ നിലയിലാണ്. കുറുമണ്ടൽ പെരുമ്പുഴ യക്ഷിക്കാവിന്​ സമീപം പ്രശാന്ത് നിവാസിൽ പത്മാവതിയുടെ വീടിൻെറ ഒരു ഭാഗം രാത്രി പത്തരയോടെ തകർന്നുവീണു. പത്മാവതിയും മകനും മരുമകളും രണ്ട് പേരക്കുട്ടികളും തകർന്ന ഭാഗത്തി​ൻെറ തൊട്ടടുത്ത മുറികളിലായിരുന്നു. കാലപ്പഴക്കം ചെന്ന വീടി​ൻെറ ശേഷിക്കുന്ന ഭാഗങ്ങളും തകർച്ചാ ഭീഷണിയിലാണ്. യുവാവിൻെറ കാല് തല്ലിയൊടിച്ച കേസിൽ ഒരാൾകൂടി പിടിയിൽ (ചിത്രം) ഇരവിപുരം: വാക്കുതർക്കത്തെ തുടർന്ന് യുവാവിൻെറ കാല് തല്ലിയൊടിച്ച കേസിൽ ഒരാൾകൂടി ഇരവിപുരം പൊലീസിൻെറ പിടിയിലായി. തൃക്കോവിൽവട്ടം വെട്ടിലത്താഴം ദിവ്യ പാക്കിങ് സൻെററിന് സമീപം വിളപ്പുറത്ത് കിഴക്കതിൽ അജിത്ത് (32) ആണ് അറസ്​റ്റിലായത്. മുള്ളുവിള സ്വദേശിയായ ബൈജു നേരത്തേ പിടിയിലായിരുന്നു. ജൂൺ 29ന്​ കൂനമ്പായിക്കുളത്തു​െവച്ച് വടക്കേവിള ന്യൂനഗർ ആശാരിയഴികം സബീനാ മൻസിലിൽ ഷാജിലിനെയാണ് (33) ഇവർ ആക്രമിച്ച് പരിക്കേൽപിച്ചത്. ഇയാൾ ഇപ്പോഴും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാറ്ററിങ് നടത്തുന്ന ഷാജിൽ മാരുതി വാനിൽ മുള്ളുവിളയിലെ ഓഡിറ്റോറിയത്തിൽനിന്ന് പുറത്തേക്കിറങ്ങവെ വാനിലുണ്ടായിരുന്ന പാത്രങ്ങൾ കൂട്ടിമുട്ടി ശബ്​ദമുണ്ടായതിനെ ചോദ്യം ചെയ്ത് പ്രതികൾ എത്തി. റോഡിൽവെച്ച് വാക്കുതർക്കമുണ്ടാകുകയും മാരുതി വാനി​ൻെറ ചില്ല് തകർക്കുകയും തുടർന്ന് ഇരുമ്പു കമ്പി കൊണ്ട് ഷാജിലി​ൻെറ കാലിൽ ആഞ്ഞടിക്കുകയായിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന അജിത്തിനെക്കുറിച്ച് ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ കെ. വിനോദിന്​ ലഭിച്ച വിവരത്തെതുടർന്ന് സിറ്റി സൈബർ സെല്ലിൻെറ സഹായത്തോടെ ഇരവിപുരം എസ്.ഐമാരായ അനീഷ് എ.പി, ബിനോദ് കുമാർ, ദീപു, ജി.എസ്.ഐ ഷാജി, സി.പി.ഒ വിനുവിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story