Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightയുവാവ് ഷോക്കേറ്റ് ...

യുവാവ് ഷോക്കേറ്റ് കെട്ടിടത്തിൽനിന്ന്​ വീണ് മരിച്ചു

text_fields
bookmark_border
ബാലരാമപുരം: കെട്ടിടനിർമാണ പ്രവർത്തനത്തിനിടെ വൈദ്യുതി ലൈനിൽ ഇരുമ്പുകമ്പി തട്ടി ഷോക്കേറ്റ് ഇരുനില കെട്ടിടത്തിൻെറ മുകളിൽ നിന്ന്​ താഴെവീണ് യുവാവ് മരിച്ചു. മാറനല്ലൂർ തൂങ്ങാംപാറ അച്ചമത്ത്കോണം ശിവംവീട്ടിൽ രവീന്ദ്രൻനായർ-കോമളം ദമ്പതികളുടെ മകൻ കുട്ടൻ എന്ന ശിവപ്രസാദാണ്​ (43) മരിച്ചത്. ഞായറാഴ്ച രാവിലെ 11.45 ഒാടെ ബാലരാമപുരം ശാലിഗോത്രത്തെരുവിലെ വിനായകർത്തെരുവിൽ നിർമിക്കുന്ന വീടിൻെറ രണ്ടാംനിലയിൽ കോൺക്രീറ്റ് ചെയ്യുന്നതിനായി കമ്പികെട്ട് ജോലി നടക്കുന്നതിനിടെയാണ് അപകടം. വീടിൻെറ രണ്ടാമത്തെ നിലയിലേക്ക് താഴെനിന്ന്​ കമ്പി കയറ്റുമ്പോൾ വീടിന് സമീപത്ത് കൂടിപോകുന്ന കെ.വി ലൈനിലേക്ക് ഇരുമ്പ് കമ്പിയുടെ ഒരുവശം തട്ടിയാണ് അപകടം. ഷോക്കേറ്റ് രണ്ടാം നിലയിൽ നിന്നും താഴേക്ക് വീണ ശിവപ്രസാദിനെ സഹപ്രവർത്തകർ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സംഗീത. ബാലരാമപുരം പൊലീസ്​ കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story