Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightകോവിഡ് ഭീതിയിൽ...

കോവിഡ് ഭീതിയിൽ കൊട്ടാരക്കര

text_fields
bookmark_border
കൊട്ടാരക്കര: നഗരസഭയിൽ ജനം കോവിഡ് ഭീതിയിൽ. കഴിഞ്ഞദിവസം കൊട്ടാരക്കര പുലമണിൽ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് ഭീതി വർധിപ്പിച്ചത്‌. നഗരസഭയിലെ അഞ്ച്​ ഡിവിഷനുകളൂം സമീപത്തെ മേലില പഞ്ചായത്തിലെ രണ്ട്​ വാർഡുകളും കണ്ടെയ്​ൻമൻെറ്​ ​ സോണായി പ്രഖ്യാപിച്ചു. കൊട്ടാരക്കര മാർക്കറ്റ് ജങ്​ഷൻ, മുസ്​ലിം സ്ട്രീറ്റ്, പുലമൺ, കോളജ് ഭാഗം, കിഴക്കേ തെരുവ്, മേലില പഞ്ചായത്തിലെ രണ്ട്​ വാർഡുകൾ എന്നിവയാണ് ക​െണ്ടയ്​ൻമൻെറ്​ സോണുകൾ. കെ.എസ്.ആർ.ടി.സി ഡിപ്പോ, പ്രൈവറ്റ് ബസ് സ്​റ്റേഷൻ എന്നിവ അടച്ചു. ക​െണ്ടയ്​ൻമൻെറ്​ സോണുകളിലും റോഡുകൾ അടച്ചിട്ടു. തിരുവനന്തപുരം ഭാഗത്തുനിന്ന്​ കൊട്ടാരക്കരക്ക്​ വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ കരിക്കത്ത് സർവിസ് അവസാനിപ്പിക്കണം. അടൂർ ഭാഗത്തു നിന്ന്​ വരുന്ന ബസുകൾ മൈലത്ത്​ സർവിസ്​ അവസാനിപ്പിക്കും. കൊല്ലത്തുനിന്ന്​ കൊട്ടാരക്കരക്കു വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ കൊട്ടാരക്കര റെയിൽവേ സ്​റ്റേഷൻ ജങ്​ഷനിലും പുനലൂർ ഭാഗത്തുനിന്നു വരുന്ന ബസുകൾ ചെങ്ങമനാട് ജങ്​ഷനിലും സർവിസ് അവസാനിപ്പിക്കണം. കൊല്ലത്തുനിന്ന്​ പുനലൂരിലേക്ക്​ പോകുന്ന ബസുകൾ കൊട്ടാരക്കര റെയിൽവേ സ്​റ്റേഷൻ ജങ്​ഷൻ കഴിഞ്ഞാൽ ചെങ്ങമനാട്ട് അരോമ ജങ്​ഷനി​േല നിർത്താൻ പാടുള്ളൂ. അടൂരിൽ നിന്നും ആയൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ മൈലം വിട്ടാൽ കരിക്കം ജങ്​ഷനി​േല നിർത്താവൂ. പാരിപ്പള്ളി ഭാഗത്തുനിന്നും കൊട്ടാരക്കരയി​േലക്ക്​ വരുന്ന ബസുകൾ തൃക്കണ്ണമംഗൽ ജങ്​ഷനിൽ സർവിസ് നിർത്തണം. പുത്തൂർ ഭാഗത്തുനിന്നും വരുന്ന ബസുകൾ അവണൂർ ജങ്​ഷനിലാണ്​ യാത്ര അവസാനിപ്പിക്കേണ്ടത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story