Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightഇല്ലാത്ത ഡിവിഷനെ...

ഇല്ലാത്ത ഡിവിഷനെ ക​ണ്ടെയ്​ൻമെൻറ് സോണാക്കി; ആരോഗ്യവകുപ്പിെൻറ ജാഗ്രതക്കുറവിൽ പ്രതിഷേധം

text_fields
bookmark_border
ഇല്ലാത്ത ഡിവിഷനെ ക​ണ്ടെയ്​ൻമൻെറ് സോണാക്കി; ആരോഗ്യവകുപ്പിൻെറ ജാഗ്രതക്കുറവിൽ പ്രതിഷേധം കൊല്ലം: കോവിഡുമായി ബന്ധപ്പെട്ട അനുബന്ധ കാര്യങ്ങളിൽ ജില്ലയിൽ അടിക്കടിയുണ്ടാകുന്ന ജാഗ്രതക്കുറവിനെതിരെ പ്രതിഷേധം. ആരോഗ്യവകുപ്പ് അധികൃതർ ആശയവിനിമയം നടത്തുന്നില്ലെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം ഡിവിഷൻ മാറി ക​െണ്ടയ്​ൻമൻെറ്​ സോണിന്​ ശിപാർശ നൽകിയതും ഡിവിഷന്​ പുതിയപേര്​ നൽകിയതും ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കി. കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചവരിൽ മുളങ്കാടകം ഡിവിഷനിൽ താമസിക്കുന്ന നീണ്ടകര സ്വദേശിയുമുണ്ടായിരുന്നു. കൊട്ടാരക്കരയിലെ മൊബൈൽ ഷോപ് മാനേജറായ ഇയാൾക്ക് എവിടെനിന്നാണ് രോഗം പകർന്നതെന്ന് കണ്ടുപിടിക്കാനായില്ല. കോവിഡ് ജാഗ്രതയുടെ ഭാഗമായി ഇയാൾ താമസിക്കുന്ന മുളങ്കാടകം ഡിവിഷൻ ക​െണ്ടയ്​ൻമൻെറ്​​ സോണാക്കുന്നതാണ് നടപടി ക്രമം. കോർപറേഷൻ ഡിവിഷൻ 54 (ആലത്തറ) ക​െണ്ടയ്​ൻമൻെറ്​ സോണാക്കണമെന്നായിരുന്നു ശനിയാഴ്ച ജില്ല മെഡിക്കൽ ഓഫിസർ ശിപാർശ ചെയ്തത്. ഇതുപ്രകാരം ഡിവിഷൻ 54 ക​െണ്ടയ്​ൻമൻെറ്​ സോണാക്കി കലക്ടർ ഉത്തരവിറക്കി. ആലത്തറ എന്ന പേരിലൊരു ഡിവിഷൻ കോർപറേഷനിനില്ല. ഡിവിഷൻ 54 ആലാട്ടുകാവുമാണ്. ഇതോടെ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടായി. തീരുമാനത്തിനെതിരെ ജനപ്രതിധികളും പ്രതിഷേധവുമായെത്തി. സുപ്രധാന തീരുമാനങ്ങളിൽ കൂടിയാലോചന നടക്കുന്നില്ലെന്ന് ആവർ ആരോപിച്ചു. കോവിഡ് അനുബന്ധ പ്രവർത്തനങ്ങളിലെ ഗൗരവമില്ലായ്മയും ചൂണ്ടിക്കാട്ടി. ക​െണ്ടയ്​ൻമൻെറ്​സോണാക്കിയതിലെ അപാകത ബോധ്യപ്പെട്ടിട്ടും ഞായറാഴ്ചയാണ് ഉത്തരവ് പുതുക്കിയിറക്കിയത്. കോർപറേഷനിലെ ക​െണ്ടയ്​ൻമൻെറ്​ സോൺ ശിപാർശ ചെയ്തതിൽ പിശക് സംഭവിച്ചുണ്ടെന്നും ഡിവിഷൻ 54 എന്നത് 53 ആക്കി തിരുത്തി ഉത്തരവ് പുറപ്പെടുവിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ അഭ്യർഥിച്ച പ്രകാരമാണ് പുതിയ ഉത്തരവിറങ്ങിയത്. മുളങ്കാടകം ഡിവിഷൻ ക​െണ്ടയ്​ൻമൻെറ്​ സോണായതോടെ ഇവിടേക്കുള്ള ഇടറോഡുകളെല്ലാം അടച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story