Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightപാളയം മാർക്കറ്റ് ഏഴ്...

പാളയം മാർക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചുപൂട്ടി

text_fields
bookmark_border
തിരുവനന്തപുരം: പാളയം സാഫല്യം കോംപ്ലക്സിൽ ജോലി ചെയ്തിരുന്ന അന്തർസംസ്ഥാനതൊഴിലാളിക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ സാഫല്യം കോപ്ലക്സിന് പുറമെ പാളയം മാർക്കറ്റും ഏഴ് ദിവസത്തേക്ക് പൂർണമായും അടച്ചിട്ടു. പാളയം മാർക്കറ്റും പരിസരവും സാഫല്യം കോംപ്ലക്സുമെല്ലാം കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് നേര​േത്ത നിയന്ത്രണങ്ങളോടെ തുറക്കാൻ തീരുമാനിച്ചിരുന്ന പാളയം മാർക്കറ്റ് കൂടി ഏഴ് ദിവസത്തേക്ക് പൂർണമായും അടച്ചിടാൻ നഗരസഭ തീരുമാനിച്ചതെന്ന് മേയർ കെ. ശ്രീകുമാർ അറിയിച്ചു. പാളയം പരിസരത്തെ വലിയ തിരക്ക് അനുഭവപ്പെടുന്ന കടകളും ഹോട്ടലുകളും ഏഴ് ദിവസത്തേക്ക് അടച്ചിടാൻ നിർദേശം നൽകി. പാളയം മാർക്കറ്റിന് മുന്നിലുള്ള തെരുവോര കച്ചവടങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ ചായത്തട്ടുകളും അടഞ്ഞ് കിടക്കും. ചാലയിലും പാളയം മാർക്കറ്റിലും നേര​േത്ത ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മറ്റ് മാർക്കറ്റുകളിലും സൂപ്പർ മാർക്കറ്റുകളിലുംകൂടി ഏർപ്പെടുത്താൻ ആലോചിക്കുന്നതായും മേയർ അറിയിച്ചു. പാളയം മാർക്കറ്റ്, സാഫല്യം കോംപ്ലക്‌സ്, സെക്ര​േട്ടറിയറ്റ് പരിസരം, ആയുർവേദ കോളജ് പരിസരം, വഞ്ചിയൂർ ഭാഗങ്ങളിൽ മേയറുടെ നേതൃത്വത്തിൽ നഗരസഭ ജീവനക്കാർ അണുനശീകരണം നടത്തി. കാപ്​ഷൻ: മേയർ കെ. ശ്രീകുമാറിൻെറ നേതൃത്വത്തിൽ പാളയം മാർക്കറ്റിന് മുൻവശത്ത് അണുനശീകരണം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story