You are here

‘ലൈഫി’ല്‍ തളിര്‍ത്ത സ്വപ്​ന വീട്ടിൽ സൗമ്യയും പ്രദീപനും സന്തുഷ്​ടരാണ്​

10:41 AM
26/07/2020
life-home
ലൈഫ് പദ്ധതിയില്‍ സൗമ്യക്കും പ്രദീപനും ലഭിച്ച വീട്

കാസർകോട്​: സ്‌കൂള്‍ വിദ്യാർഥിനിയായ മകള്‍ക്കൊപ്പം സൗമ്യയും പ്രദീപനും വീട്ടിൽ സ​ംതൃപതിയോ​െട കഴിയുകയാണ്​. അടച്ചുറപ്പുള്ള വീടെന്ന സ്വപ്​നം യാഥാർഥ്യമായതിനാൽ അവർ സന്തോഷത്തിലാണ്​. ലൈഫ്​ പദ്ധതി പ്രകാരമാണ്​ ഇവർക്ക്​ വീട്​ ലഭിച്ചത്​. ബളാല്‍ പഞ്ചായത്തിലെ താമസക്കാരാണ് സൗമ്യയും ഭര്‍ത്താവ് പ്രദീപും. 11 വര്‍ഷക്കാലം ബളാലിലെ നായര്‍കടവിലെ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചത്. 

ഓരോ വര്‍ഷം പിന്നിടുമ്പോഴും വീടി​​െൻറ ഓട് പൊളിഞ്ഞുതുടങ്ങി, ഷീറ്റിട്ട നിലയിലുള്ള വീടി​​െൻറ ഭിത്തികളില്‍ വിള്ളലുകള്‍ വീണു. ഓരോ മഴയിലും മേൽക്കൂര തകര്‍ന്നുപോകുമോ  ചുമരിടിഞ്ഞ് വീഴുമോ എന്ന പേടിയോടെ മകളെയും ചേര്‍ത്തുപിടിച്ച് ഈ ദമ്പതികള്‍ വര്‍ഷങ്ങള്‍ തള്ളിനീക്കി. കൂലിപ്പണിക്കാരനായ പ്രദീപനും വീട്ടമ്മയായ സൗമ്യക്കും വീടെന്നത് വിദൂര സ്വപ്നമായി അവശേഷിച്ചു. 

കാടിനോട് ചേര്‍ന്ന പ്രദേശത്ത് ഇഴജീവികളെയും ചെറിയ വന്യജീവികളെയും ഭയന്ന് അവര്‍ ജീവിതം കഴിച്ചുകൂട്ടി. മകള്‍ വളര്‍ന്നു തുടങ്ങിയപ്പോള്‍ അടച്ചുറപ്പുള്ള സുരക്ഷിതമായ വീടെന്നത് വലിയ ആവശ്യമായി. കൂലിപ്പണി ചെയ്ത് കിട്ടുന്ന തുച്ഛമായ കൂലി കൂട്ടിവെച്ച് ബളാലില്‍ അത്യാവശ്യം ഗതാഗതസൗകര്യമുള്ള സ്​ഥലത്ത് കുറച്ച് ഭൂമി വാങ്ങി. അപ്പോഴും അവിടെ  വീടെന്നത് അവരുടെ സ്വപ്നം മാത്രമായി.

നെഞ്ചിലെ ആധി കൂടിക്കൂടി വരുന്ന സമയത്താണ്​ സംസ്​ഥാന സര്‍ക്കാറി​​െൻറ ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തില്‍ ഉൾപ്പെടുത്തി സൗമ്യക്ക്​ വീട് അനുവദിക്കുന്നത്. സര്‍ക്കാര്‍ ധനസഹായത്താല്‍ ഈ കുടുംബത്തി​​െൻറ സ്വപ്നവീട് ബളാലില്‍ ഒരുങ്ങി. 

Loading...
COMMENTS