You are here

ലേണേഴ്സ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

13:05 PM
30/06/2020
driving-learners-test.jpg

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച ലേണേഴ്സ് ടെസ്റ്റ് ബുധനാഴ്ച മുതൽ പുനരാരംഭിക്കുന്നു. ഓൺലൈനായാണ് ടെസ്റ്റ് നടത്തുക. അപേക്ഷകർക്ക് കമ്പ്യൂട്ടറോ മൊബൈൽ ഫോണോ ഉപയോഗിച്ച് പരീക്ഷയിൽ പങ്കെടുക്കാം. പരീക്ഷ പാസാകുന്നവർക്ക് ഓണ്‍ലൈനിലൂടെ തന്നെ ലേണേഴ്സ് ലൈസന്‍സും ലഭ്യമാക്കാനാണ് തീരുമാനം. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്.

എന്നാൽ ഇത്തരത്തിൽ പരീക്ഷ നടത്തുന്നതിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ചിലർ രംഗത്തെത്തിയിട്ടുണ്ട്. ലൈസന്‍സിന് വേണ്ടി അപേക്ഷിക്കുന്നവർ ആർ.ടി.ഒ ഓഫീസില്‍ നേരിട്ടെത്തിയാണ് ലേണേഴ്സ് പരീക്ഷകള്‍ എഴുതേണ്ടത്. ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ നടക്കുന്ന പരീക്ഷകളില്‍ അപേക്ഷകർക്ക് ഒരു തരത്തിലുള്ള ക്രമക്കേടുകളും നടത്താനാകില്ലായിരുന്നു. എന്നാല്‍ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ലേണേഴ്സ് പരീക്ഷകള്‍ ഓണ്‍ലൈനാക്കുമ്പോള്‍ പുസ്തകം നോക്കിയും പരീക്ഷ എഴുതാവുന്നതാണ്. ഇത് പല ക്രമക്കേടുകൾക്കും വഴിവെക്കുമെന്നാണ് ആക്ഷേപം.

Loading...
COMMENTS