Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല...

ശബരിമല ബാധിച്ചില്ലെന്ന്​ മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും; ബാധി​െച്ചന്ന്​ മന്ത്രിമാരും നേതാക്കളും

text_fields
bookmark_border
Pinarayi CM
cancel

തിരുവനന്തപുരം: ശബരിമല വിഷയം ലോക്​സഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന്​ മന്ത്രിമാരും സി.പി.എം നേതാക്കളും തുറ ന്നുപറയു​േമ്പാഴും ബാധിച്ചിട്ടില്ലെന്നാണ്​​ മുഖ്യമന്ത്രി പിണറായി വിജയ​​​െൻറയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണ​​​െൻറയും നിലപാട്​. വെള്ളിയാഴ്​ച ചേർന്ന സംസ്ഥാന സെക്ര​േട്ടറിയറ്റിൽ, ശബരിമല വിഷയം തെരഞ്ഞെ ടുപ്പിൽ എൽ.ഡി.എഫി​​െൻറ പരാജയത്തിന്​ കാരണമായെന്ന വിലയിരുത്തലാണുണ്ടായത്​. എങ്കിലും ശബരിമല എന്ന വാക്ക്​ ഒഴിവാക് കിയാണ്​ പ്രസ്​താവന ഇറക്കിയത്​.

‘വിശ്വാസികളിൽ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വലതുപക്ഷ ശക്​തികൾ വിജയിച്ചിട്ടുണ്ടെന്നാണ്​ കണക്കുകൾ വ്യക്​തമാക്കുന്നതെന്ന്​’ ചേർത്തിരുന്നു. എന്നാൽ, ഇക്കാര്യം പരസ്യമായി സമ്മതിക്കാൻ പിണറായിയും കോടിയേരിയും തയാറായിട്ടില്ല. ഇടതുപക്ഷത്തെ പിന്താങ്ങിയിരുന്ന ഒരുവിഭാഗം വോട്ടർമാരെ ആഴത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ശബരിമല വിഷയത്തിൽ വർഗീയപ്രചാരണം നടത്താൻ കോൺഗ്രസിനും ബി.ജെ.പിക്കും കഴിഞ്ഞിട്ടു​െണ്ടന്ന്​ മന്ത്രി തോമസ്​ ​െഎസക്​ ഫേസ്​ബുക്കിൽ കുറിച്ചു. ആനത്തലവട്ടം ആനന്ദനും മന്ത്രി കടകംപള്ളി സുരേന്ദ്രനും സി. ദിവാകരനും സമാന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.


‘ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കുമായിരു​െന്നങ്കിൽ ഏറ്റവുംവലിയ ഗുണം കി​േട്ടണ്ടത്​ ബി.ജെ.പിക്കായിരുന്നു. പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർഥി മൂന്നാംസ്ഥാനത്തേക്ക്​ പോയി. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തെറ്റിദ്ധാരണ സൃഷ്​ടിക്കാനുള്ള ശ്രമം നടന്നു. അതി​​െൻറ ഭാഗമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന്​ പരിശോധനയിലേ വ്യക്​തമാകൂ’- മുഖ്യമന്ത്രി


‘ശബരിമല ബാധി​െച്ചന്ന്​ സംസ്ഥാന സെക്ര​േട്ടറിയറ്റ്​ പ്രസ്​താവിച്ചിട്ടുണ്ടെന്നത്​ മാധ്യമങ്ങളുടെ വ്യാഖ്യാനമാ​ണ്​. അത്തരം വിലയിരുത്തലിൽ സി.പി.എം എത്തിയിട്ടില്ല. തെറ്റിദ്ധാരണ പരത്ത​ുന്ന പ്രചാരണങ്ങൾ കോൺഗ്രസും ബി.ജെ.പിയും നടത്തി​. അതിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടവർ എൽ.ഡി.എഫിന്​ എതിരായിട്ടുണ്ടാവാം. സർക്കാറി​​െൻറയും സി.പി.എമ്മി​​െൻറയും നിലപാട്​ ശരിയാണ്​. സുപ്രീംകോടതി വിധി വിശ്വാസികൾക്ക്​ ഉൾക്കൊള്ളാൻ സാധിച്ചിട്ടുണ്ടാവില്ല. വിശ്വാസികളാണ്​ കേരളത്തിൽ മഹാഭൂരിപക്ഷവും. എൽ.ഡി.എഫിന്​ വോട്ട്​ ചെയ്യുന്നവരിലും മഹാഭൂരിപക്ഷം വിശ്വാസികളാണ്​’- കോടിയേരി ബാലകൃഷ്​ണ​ൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfSabarimala NewsElection Results 2019
News Summary - ldf sabarimala
Next Story