You are here

അന്തരിച്ച നടൻ അബിയുടെ പിതാവ് ബാവാ ഖാന്‍​ നിര്യാതനായി

12:21 PM
27/06/2020

മൂവാറ്റുപുഴ: കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും എൻ.ജി.ഒ  ഫ്രണ്ട് സ്ഥാപക പ്രസിഡൻറുമായിരുന്ന മൂവാറ്റുപുഴ കീച്ചേരിപ്പടി തടത്തികുടിയില്‍ എം. ബാവാ ഖാന്‍ (93) നിര്യാതനായി. ഖബറടക്കം ശനിയാഴ്​ച ഉച്ചക്ക് രണ്ടുമണിക്ക് പെരുമറ്റം ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. 

പൊതുമരാമത്ത് വകുപ്പില്‍ സീനിയര്‍ സൂപ്രണ്ട് ആയി വിരമിച്ചു. 15 കൊല്ലം മൂവാറ്റുപുഴ സെന്‍ട്രല്‍ ജമാഅത്ത് പ്രസിഡൻറും എം.ഇ.എസ്, ജമാഅത്ത് കൗണ്‍സില്‍ എന്നിവയുടെ ജില്ലാ വൈസ് പ്രസിഡൻറുമായി സേവനമനുഷ്​ഠിച്ചിട്ടുണ്ട്. 

ഭാര്യ: എഴുത്താനിക്കാട്ട് ഉമ്മാക്കുഞ്ഞ് (ജൂഡിഷ്യറി റിട്ടേയേര്‍ഡ്) മക്കള്‍: അമീര്‍ നവാസ്, കബീര്‍ ബി. ഹാറൂണ്‍ (ക്ലീൻ കേരള മിഷന്‍), സിനിമ താരം ഷെയ്ന്‍ നിഗമിൻെറ പിതാവും നടനുമായിരുന്ന പരേതനായ അബി, റസിയ ഷംസുദ്ദീന്‍ എന്നിവര്‍ മക്കളാണ്. 

മരുമക്കള്‍: ഷെറിന അമീര്‍ നവാസ്, ജുബീന കബീര്‍, സുനില ഹബീബ്, ടി.എ. ഷംസുദ്ദീന്‍ വല്ലം (തേലക്കാട്ട്).

Loading...
COMMENTS