You are here

നെല്ലിയാമ്പതി: തൊഴിലാളി കുടുംബങ്ങൾക്കുനേരെ അതിക്രമം വർധിക്കുന്നെന്ന്

14:26 PM
28/07/2020
cyber crime1

നെല്ലിയാമ്പതി: തോട്ടം മേഖലയിൽ തൊഴിലാളികൾക്ക് ദുരിതജീവിതമെന്ന് തൊഴിലാളിസംഘടനാ പ്രവർത്തകർ. എസ്​റ്റേറ്റ് മാനേജ്മ​െൻറി​​െൻറ ഒത്താശയോടെയാണ് പലയിടത്തും അതിക്രമങ്ങൾ നടന്നുവരുന്നത്. 

തൊഴിലാളി കുടുംബങ്ങളിൽ അധികവും തമിഴ് വംശജരും ആദിവാസി വിഭാഗത്തിൽപെട്ടവരുമായതിനാൽ പലവിവരങ്ങളും പുറത്തുവരാറുമില്ല. എസ്​റ്റേറ്റ് അധികൃതരുടെ പിന്തുണയുള്ളതിനാൽ ഭീഷണികളും പതിവാണ്. 

തൊഴിലിടങ്ങളിലും പലപ്പോഴും ഇത്തരം അതിക്രമങ്ങൾ നേരിടേണ്ടിവരാറുണ്ട്. അടുത്തിടെ തൊഴിലാളി കുടുംബത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും വരെ പീഡനമേൽക്കേണ്ടിവന്നിട്ടുണ്ട്​. അടുത്തിടെ ആനമട എസ്​റ്റേറ്റിലെ സ്ത്രീതൊഴിലാളിയെ എസ്​റ്റേറ്റ് മാനേജറടക്കമുള്ള സംഘം വീടുകയറി ആക്രമിച്ചതായുള്ള പരാതി നൽകിയിട്ടും കേസെടുത്ത പാടഗിരി പൊലീസ് പ്രതികളെ അറസ്​റ്റ്​ ചെയ്യാൻ തയാറായിട്ടില്ലെന്ന് ഐ​.എൻ​.ടി​.യു​.സി മണ്ഡലം പ്രസിഡൻറ് വി. വിശ്വനാഥൻ പറഞ്ഞു. 

തൊഴിലാളി ആദിവാസി വിഭാഗത്തിൽപെട്ടതായിട്ടും അത് എഫ്.ഐ.ആറിൽ ചേർത്തിട്ടില്ല. കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമത്തെ തുടർന്ന് തൊഴിലാളി കുടുംബം എസ്.പിക്ക് പരാതി നൽകാനിരിക്കുകയാണ്. 

കോവിഡ് വ്യാപനം രൂക്ഷമായ ഈ സമയത്തും തൊഴിലാളികളെ വലക്കുന്ന നടപടി കൈക്കൊണ്ടാൽ അതു ചെറുക്കാനുള്ള ശ്രമവുമായി മുന്നോട്ടുപോകുമെന്ന് വി. വിശ്വനാഥൻ പറഞ്ഞു.

Loading...
COMMENTS