Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുറുപ്പന്തറ കൊലപാതകം:...

കുറുപ്പന്തറ കൊലപാതകം: രണ്ടുപേർ അറസ്​റ്റിൽ; ഒന്നാം പ്രതിക്കായി പൊലീസ് ചെന്നൈയിലേക്ക്

text_fields
bookmark_border
കുറുപ്പന്തറ കൊലപാതകം: രണ്ടുപേർ അറസ്​റ്റിൽ; ഒന്നാം പ്രതിക്കായി പൊലീസ് ചെന്നൈയിലേക്ക്
cancel

കടുത്തുരുത്തി (കോട്ടയം): സ്വകാര്യ പണമിടപാടുകാരൻ കുറുപ്പന്തറ ചിറയിൽ സ്​റ്റീഫൻ പത്രോസ് (61) കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട്​ പ്രതികൾ അറസ്​റ്റിൽ. ആലപ്പുഴ സ്വദേശികളായ ആദർശ് (21), അരുൺ (19) എന്നിവരാണ് കടുത്തുരുത്തി പൊലീസി​​​െൻറ പിടിയിലായത്. ഇവർ സഹായികളാണെന്നും ഒന്നാം പ്രതി കുറുപ്പന്തറ കുളങ്ങര ജോബിനായി (21) അന്വേഷണസംഘം ചെന്നൈയിലെത്തുമെന്നും പൊലീസ് പറഞ്ഞു.

മൂന്നിനാണ് സ്​റ്റീഫൻ വീട്ടിൽ വെട്ടേറ്റ് മരിച്ചത്. നാല്​ യുവാക്കളെ പൊലീസ് കസ്​റ്റഡിയിലെടുത്തു. ഇതിൽ ഒരാളെ തെളിവെടുപ്പിന് ശേഷം വിട്ടയച്ചു. ഇതിൽ കസ്​റ്റഡിയിലെടുത്ത രണ്ടുപേരാണ് കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന് തെളിവ്​ ലഭിച്ചത്. ഇവർ നാലുലക്ഷം രൂപ മുഖ്യപ്രതിയിൽനിന്ന്​ വാങ്ങിയതായി പൊലീസ് പറയുന്നു. ഇതിനി​െട പ്രതിയുടേതെന്ന് സംശയിക്കുന്ന ചെരിപ്പും ഷർട്ടും കോതനല്ലൂർ ഭാഗത്തുനിന്ന്​ കണ്ടെടുത്തു.

ഫോറൻസിക് വിദഗ്​ധരുടെ പരിശോധനയിൽ ചെരിപ്പിലെ രക്തക്കറയുമായി സ്​റ്റീഫനുമായി പണമിടപാട് നടത്തിയിരുന്ന കുറുപ്പന്തറയിലെ വ്യാപാരിയുടെ മക​​​െൻറ രക്തത്തിന് സാമ്യമുണ്ടെന്ന് കണ്ടെത്തി. തുടർന്ന് കസ്​റ്റഡിയിലെടുക്കാൻ പൊലീസെത്തിയപ്പോൾ ഇയാൾ നാടുവിട്ടിരുന്നു. തുടർന്ന് ഫോൺ വിവരം പരിശോധിച്ച് ഇയാൾ ചെന്നൈയിലുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. തുടർന്നാണ് അന്വേഷണസംഘം ചെന്നൈയിലേക്ക് തിരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskuruppanthara murder
News Summary - kuruppanthara murder- kerala news
Next Story