Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉത്തരക്കടലാസ്​...

ഉത്തരക്കടലാസ്​ ചോർച്ച: മുൻ വി.സിക്കും സിൻഡിക്കേറ്റിനും ഉത്തരവാദിത്തമുണ്ടെന്ന്​ മന്ത്രി ജലീൽ

text_fields
bookmark_border
kt-jaleel
cancel

തി​രു​വ​ന​ന്ത​പു​രം: യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജ്​ വി​ദ്യാ​ർ​ഥി​യെ കു​ത്തി​യ കേ​സി​ലെ ഒ​ന്നാം​പ്ര​തി ശി ​വ ര​ഞ്​​ജി​ത്തി​​െൻറ വീ​ട്ടി​ൽ​നി​ന്ന്​ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ക​ണ്ടെ​ത്തി​യ​തി​െൻറ ഉ​ത്ത​ര​വാ​ദി​ത്ത ​ത്തി​ൽ​നി​ന്ന്​ മു​ൻ വൈ​സ്​​ചാ​ൻ​സ​ല​ർ​ക്കും സി​ൻ​ഡി​ക്കേ​റ്റി​നും ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ലെ​ന്ന്​ ഉ​ ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ.

2015-16 കാ​ല​ത്ത്​ ന​ൽ​കി​യ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണ്​ ക​ണ്ടെ​ടു​ത്ത​ത്. സ്വാ​ഭാ​വി​ക​മാ​യും അ​ന്ന​ത്തെ വൈ​സ്​​ചാ​ൻ​സ​ല​റും സി​ൻ​ഡി​ക്കേ​റ്റും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രണം. സം​ഭ​വ​ത്തി​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ഇ​പ്പോ​ഴ​ത്തെ വൈ​സ്​​ചാ​ൻ​സ​​ല​ർ​ക്കോ നി​ല​വി​െ​ല സി​ൻ​ഡി​ക്കേ​റ്റി​നോ അ​ല്ല -മ​ന്ത്രി പ​റ​ഞ്ഞു.

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ സം​ബ​ന്ധി​ച്ച്​ കോ​ള​ജ്​​ത​ല​ത്തി​ൽ ഇ​ൻ​വി​ജി​ലേ​റ്റ​ർ​ക്കും പ​രീ​ക്ഷാ ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​നും പ്രി​ൻ​സി​പ്പ​ലി​നു​മാ​ണ് ഉ​ത്ത​ര​വാ​ദി​ത്തം. യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജി​ലെ സം​ഭ​വ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റു​ടെ ചു​മ​ത​ല​യു​ള്ള അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്​​ട​ർ ഡോ. ​കെ.​കെ. സു​മ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ​താ​യും അ​ത്​ പ​രി​ശോ​ധി​ച്ച്​ അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ണ്ടെ​ടു​ത്ത​ത്​ ഉ​ത്ത​ര​ക്ക​ട​ലാ​സ്​ ​അ​ല്ലെ​ന്നും വെ​ള്ള​പേ​പ്പ​ർ ആ​ണെ​ന്നു​മു​ള്ള എ​ൽ.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​​െൻറ പ്ര​സ്​​താ​വ​ന അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കി​ല്ല. കോ​ള​ജു​ക​ളി​ലെ സ്​​പോ​ർ​ട്​​സ്​ ക്വോ​ട്ട പ്ര​വേ​ശ​ന​ത്തി​ൽ ക്ര​മ​ക്കേ​​ടു​ണ്ടെ​ങ്കി​ൽ അ​ന്വേ​ഷി​ച്ച്​ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട ബാ​ധ്യ​ത സ​ർ​വ​ക​ലാ​ശാ​ല​ക്കു​ണ്ട്. പ​രീ​ക്ഷ ഹാ​ളു​ക​ളി​ൽ സി.​സി.​ടി.​വി കാ​മ​റ സ്​​ഥാ​പി​ക്കു​ന്ന​ത്​ അ​ടു​ത്ത പ​രീ​ക്ഷ​ക​ൾ​ക്ക്​ മു​മ്പ്​ ഉ​റ​പ്പു​വ​രു​ത്താ​ൻ ശ്ര​മി​ക്കും- മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsk.t jaleelAnswer Sheet
News Summary - K.T Jaleel on answer sheet loss-Kerala news
Next Story