You are here

എറണാകുളം ഡി.സി.സിയിൽ റീത്തും ശവപ്പെട്ടിയും; കെ.എസ്​.യു പ്രവർത്തകർ അറസ്​റ്റിൽ

13:18 PM
13/06/2018
Wreath-and-Coffin

കൊച്ചി: എറണാകുളം ഡി.സി.സിക്ക്​ മുന്നിൽ റീത്തും ശവപ്പെട്ടിയും വെച്ചവർ അറസ്​റ്റിൽ. കെ.എസ്​.യു പ്രവർത്തകരായ അനുപ്​ ഇട്ടൻ, ഷബീർ മുട്ടം, കെ എം മുജീബ് എന്നീ നേതാക്കളാണ്​ പിടിയിലായത്​. രാജ്യസഭാ സീറ്റ്​ കേരള കോൺഗ്രസിന്​ നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു​ റീത്ത്​ വെച്ചത്​. 

രാജ്യസഭാ സീറ്റിൽ തീരുമാനമെടുത്ത ഉമ്മൻ ചാണ്ടിക്കും രമേശ്​ ചെന്നിത്തലക്കു​െമതിരെ ആയിരുന്നു പ്രതിഷേധം. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ്​ പ്രതികളെ പിടികൂടിയത്​​. ഡി.സി.സി പ്രസിഡൻറ്​ ടി.ജെ. വിനോദി​​​െൻറ പരാതിയിലാണ്​ നടപടി. അറസ്റ്റിലായ മൂന്ന്​ പേരെ ആറ്​ വർഷത്തേക്ക് സസ്പെ​ൻഡ് ചെയ്തതായി എറണാകുളം ഡി.സി.സി അറിയിച്ചു.

Loading...
COMMENTS