You are here

സർവിസുകൾ കുറക്കാനൊരുങ്ങി കെ.എസ്​.ആർ.ടി.സിയും 

  • തിരക്കിട്ട ചർച്ചകളിൽ ഓപറേഷൻ വിഭാഗം 

12:24 PM
29/07/2020
ksrtc200

കോ​ട്ട​യം: ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ല്‍ സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ട്ടം നി​ർ​ത്തു​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ കു​റ​വാ​യാ​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യും സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം കു​റ​ച്ചേ​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച തി​ര​ക്കി​ട്ട ആ​ലോ​ച​ന​ക​ളി​ലാ​ണ്​ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ. പ​ല​യി​ട​ത്തും സ​ർ​വി​സു​ക​ൾ രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​​ണ്ട്​.

തി​ങ്ക​ളാ​ഴ്​​ച സം​സ്​​ഥാ​ന​ത്താ​കെ 1200 ബ​സു​ക​ൾ സ​ർ​വി​സ്​ ന​ട​ത്തി​യ​പ്പോ​ൾ ചൊ​വ്വാ​ഴ്​​ച ഇ​ത്​ 1000ത്തി​ൽ താ​ഴെ​യാ​യി. ചി​ല ഡി​പ്പോ​ക​ളി​ൽ അ​നു​വ​ദി​ച്ച ഷെ​ഡ്യൂ​ൾ​പോ​ലും മു​റ​ക്ക്​ ന​ട​ത്തു​ന്നി​ല്ല. ജോ​ലി​ക്കെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും കു​റ​യു​ക​യാ​ണ്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ക്കേ​ണ്ടി​വ​രു​മെ​ന്ന സൂ​ച​ന​യും കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​പ​റേ​ഷ​ൻ വി​ഭാ​ഗം ന​ൽ​കു​ന്നു. നി​ല​വി​ൽ 28 ഡി​പ്പോ​ക​ൾ കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ അ​ട​ച്ചി​ട്ടു​ണ്ട്. 

ഇ​വി​ടെ നി​ന്നു​ള്ള സ​ർ​വി​സു​ക​ളി​ൽ ചി​ല​ത്​ തൊ​ട്ട​ടു​ത്ത ഡി​േ​പ്പാ​ക​ളി​ലേ​ക്ക്​ മാ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ലും യാ​ത്ര​ക്കാ​രി​ല്ല. സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​ൽ​ ഒ​രു​വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ആ​ശ​ങ്ക അ​റി​യി​ച്ച​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കും. നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ചി​ട്ടും ന​ഷ്​​ടം സ​ഹി​ച്ച്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​ൽ സ്വ​കാ​ര്യ ബ​സു​ട​മ​ക​ളും കെ.​എ​സ്.​ആ​ർ.​ടി.​സി​യും ഒ​ന്നു​പോ​ലെ ധ​ർ​മ​സ​ങ്ക​ട​ത്തി​ലാ​ണ്.

യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​താ​ണ്​ സ്വ​കാ​ര്യ, കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്. കോ​വി​ഡ്​ വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യ​തോ​ടെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി യാ​ത്ര​ക്കാ​ർ സ്വ​യം മു​ൻ​ക​രു​ത​ലെ​ടു​ത്ത്​ യാ​ത്ര ഒ​ഴി​വാ​ക്കു​ക​യാ​ണി​പ്പോ​ൾ. തു​ട​ർ​ച്ച​യാ​യി ഓ​ടി​യി​ട്ടും ‘ര​ക്ഷ’​യി​ല്ലെ​ന്ന്​ സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ പ​റ​യു​ന്നു. കെ.​എ​സ്.​ആ​ർ.​ടി.​സി​യും പ്ര​തി​ദി​നം ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്​​ട​ത്തി​ലാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്.

ശ​മ്പ​ള​ത്തി​നാ​യി 64 കോ​ടി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്​ ജീ​വ​ന​ക്കാ​ർ​ക്ക്​ ആ​ശ്വാ​സ​മാ​യി. അ​തേ​സ​മ​യം, സ്വ​കാ​ര്യ​ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ നെ​​ട്ടോ​ട്ട​ത്തി​ലാ​ണ്. പ​കു​തി ശ​മ്പ​ള​ത്തി​നാ​ണ്​ ഇ​പ്പോ​ൾ ജോ​ലി. കോ​ട്ട​യം ജി​ല്ല​യി​ൽ 1200 സ്വ​കാ​ര്യ ബ​സു​ക​ളാ​ണ്​ സ​ർ​വീ​സ്​ ന​ട​ത്തി​യി​രു​ന്ന​ത്. ഇ​പ്പോ​ൾ 200 എ​ണ്ണ​മാ​ണ്​ നി​ര​ത്തി​ലു​ള്ള​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ന​ഷ്​​ടം പെ​രു​കു​ന്നു​വെ​ന്ന്​ മാ​ത്ര​മ​ല്ല ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം കൊ​ടു​ക്കാ​ൻ പോ​ലും ക​ഴി​യു​ന്നി​െ​ല്ല​ന്നും ബ​സ്​ ഓ​പ​േ​റ​റ്റേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്.​സു​രേ​ഷ്​ പ​റ​യു​ന്നു.

ഡീ​സ​ല്‍ വി​ല വ​ര്‍ധ​ന ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​ത് അ​ട​ക്കം വി​ഷ​യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ബ​സ് സ​ര്‍വി​സ് നി​ര്‍ത്തി​വെ​ക്കു​ന്ന​തെ​ന്ന്​ സം​യു​ക്ത സ​മ​ര​സ​മി​തി​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത്  ക​ണ്ടെ​യ്​​ന്‍മ​െൻറ്​ സോ​ണു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തും ആ​ശ​ങ്ക സൃ​ഷ്​​ടി​ക്കു​ന്ന​താ​യി ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

Loading...
COMMENTS