You are here

ശബരിമല സ്​പെഷൽ ബസുകളിൽ സ്​ത്രീകളെ വിലക്കാനാവില്ലെന്ന്​ കെ.എസ്​.ആർ.ടി.സി 

  • നിലപാടറിയിച്ചത്​ ഹൈകോടതിയിൽ

22:29 PM
13/06/2018
ksrtc bus
(www.aanavandi.com)

കൊ​ച്ചി: ശ​ബ​രി​മ​ല സ്​​പെ​ഷ​ൽ ബ​സു​ക​ളി​ൽ സ്​​ത്രീ യാ​ത്ര​ക്കാ​ർ​ക്ക്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി. സം​സ്​​ഥാ​ന​ത്തി​​െൻറ പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം എ​ന്ന നി​ല​യി​ൽ നി​യ​മ​പ്ര​കാ​രം രൂ​പ​വ​ത്​​ക​രി​ച്ച​താ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി എ​ന്നി​രി​ക്കെ ഏ​തെ​ങ്കി​ലും വി​ഭാ​ഗം യാ​ത്ര​ക്കാ​ർ​ക്ക്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്താ​നാ​വി​ല്ല. മാ​ത്ര​മ​ല്ല, ഇ​ത്​ വി​വേ​ച​ന​പ​ര​വും ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​വു​മാ​കു​മെ​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി ഡെ​പ്യൂ​ട്ടി ​ലോ ​ഒാ​ഫി​സ​ർ പി.​എ​ൻ. ​ഹെ​ന ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

 ശ​ബ​രി​മ​ല സ്​​പെ​ഷ​ൽ ബ​സു​ക​ളി​ൽ സ്​​ത്രീ​ക​ൾ യാ​ത്ര​ചെ​യ്യു​ന്ന​ത്​ ത​ട​യാ​തി​രി​ക്കു​ന്ന​തും നി​ന്നു​യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​തും ചോ​ദ്യം​ ചെ​യ്​​ത്​ പാ​ലാ​യി​ലെ സ​െൻറ​ർ ഫോ​ർ ക​ൺ​സ്യൂ​മ​ർ എ​ജു​ക്കേ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ്​ വി​ശ​ദീ​ക​ര​ണം.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കു വേ​ണ്ടി സ​ർ​വി​സ്​ ന​ട​ത്തു​ന്ന ബ​സു​ക​ളി​ൽ സ്​​ത്രീ​ക​ൾ​ക്ക്​ പ്രാ​യ​പ​രി​ധി​യി​ല്ല​ാ​തെ യാ​ത്രാ​നു​മ​തി ന​ൽ​കു​ന്ന​ത്​ തീ​ർ​ഥാ​ട​ന​ത്തി​​െൻറ ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യെ ക​ള​ങ്ക​പ്പെ​ടു​ത്ത​ന്ന​താ​യി ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നും മ​റ്റു​മാ​ണ്​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ സൂ​പ്പ​ർ ക്ലാ​സ്​ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ സ്​​പെ​ഷ​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. സൂ​പ്പ​ർ ക്ലാ​സു​ക​ളി​ലു​ൾ​​പ്പെ​ടെ ആ​ളു​ക​ളെ നി​ർ​ത്തി യാ​ത്ര ചെ​യ്യാ​ന​നു​വ​ദി​ക്കു​ന്ന​ത്​ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, സം​സ്​​ഥാ​ന​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ മാ​ത്ര​മ​ല്ല, സം​സ്​​ഥാ​ന​ത്തി​ന്​ പു​റ​ത്തു​നി​ന്നും പ​മ്പ, നി​ല​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ടെ​ന്നും സ്​​ത്രീ​ക​ളെ വി​ല​ക്കു​ന്ന ന​ട​പ​ടി അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നു​മാ​ണ്​​ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ പ​റ​യു​ന്ന​ത്. 

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന മേ​ഖ​ല​ക്ക​ക​ത്ത്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്ത​ണ​​മോ​യെ​ന്ന​്​ തീ​രു​മാ​ന​മെ​ടു​​ക്കാ​നു​ള്ള അ​ധി​കാ​രം ദേ​വ​സ്വം ബോ​ർ​ഡി​നാ​ണ്. അ​തി​നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​മ​വും ആ​ചാ​ര​വു​മ​നു​സ​രി​ച്ച്​ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​തും അ​വ​രാ​ണ്. സൂ​പ്പ​ർ ക്ലാ​സ്​ ബ​സു​ക​ളി​ല​ട​ക്കം സീ​റ്റീ​ങ്ങി​നു​ള്ള ആ​ളു​ക​ളു​ടെ 25 ശ​ത​മാ​നം പേ​രെ നി​ർ​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ നി​യ​മം അ​നു​വ​ദി​ക്കു​ന്നു​ണ്ട്. ഇ​തി​ന​പ്പു​റം ആ​ളു​ക​ളെ ശ​ബ​രി​മ​ല സ്​​പെ​ഷ​ൽ ബ​സു​ക​ളി​ലും നി​ർ​ത്തി​ക്കൊ​ണ്ടു പോ​കാ​റി​ല്ല. 

സ്​​പെ​ഷ​ൽ ബ​സു​ക​ളി​ലെ യാ​ത്ര നി​ര​ക്കു​ക​ൾ ​ഇ​തു​സം​ബ​ന്ധി​ച്ച വി​ജ്​​ഞാ​പ​ന​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​താ​ണ്. നി​ര​ക്ക്​ പ​രി​ഷ്​​ക​ര​ണ സ​മി​തി റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള​താ​ണ്​ ഇൗ ​തു​ക​യെ​ന്നും സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

COMMENTS