Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്. ആർ.ടി.സി:...

കെ.എസ്. ആർ.ടി.സി: വെട്ടിക്കുറച്ചത്​​ നിരവധി സർവിസുകൾ

text_fields
bookmark_border
കെ.എസ്. ആർ.ടി.സി: വെട്ടിക്കുറച്ചത്​​ നിരവധി സർവിസുകൾ
cancel

കൊ​ച്ചി: ഡീ​സ​ൽ വി​ല​വ​ർ​ധ​ന​യും സിം​ഗി​ൾ ഡ്യൂ​ട്ടി പ​രി​ഷ്ക​ര​ണ​വും മൂ​ലം വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ര​വ​ധി സ​ർ​വിസു​ക​ളാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി വെ​ട്ടി​ക്കു​റ​ച്ച​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ വെ​ട്ടി​ക്കു​റ​ച്ച​ത് 25 ശ​ത​മാ​നം സ​ർ​വി​സാ​ണ്​. 25 ശ​ത​മാ​നം കി​ലോ​മീ​റ്റ​ർ കു​റ​ച്ചാ​ണ് ജി​ല്ല​യി​ലെ എ​ല്ലാ യൂ​നി​റ്റി​ലും സ​ർ​വി​സ് ന​ട​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട്​ വി​വി​ധ സ​ബ്​ ഡി​പ്പോ​ക​ളി​ൽ ഷെ​ഡ്യൂ​ളു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച​ത്​ കാ​ര​ണം യാ​ത്ര​ക്ലേ​ശം രൂ​ക്ഷ​മാ​യി. വ​യ​നാ​ട്​ മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ലാ​ണ് പ്ര​തി​സ​ന്ധി ഏ​റ്റ​വും രൂ​ക്ഷം. ക​ണ്ണൂ​രി​ൽ ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ ഡി​പ്പോ​ക​ളി​ലാ​യി ശ​നി​യാ​ഴ്​​ച 24 സ​ർ​വി​സു​ക​ളാ​ണ്​ മു​ട​ങ്ങി​യ​ത്. മ​ല​പ്പു​റ​ത്ത്​ പാ​ല​ക്കാ​ട്​ റൂ​ട്ടി​ൽ നി​ല​വി​ലു​ള്ള 70ഒാ​ളം ബ​സു​ക​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ട്രി​പ്പു​ക​ളു​ടെ എ​ണ്ണം കു​റ​ച്ചു. പു​തി​യ പ​രി​ഷ്​​കാ​ര​ത്തോ​ടെ കോ​ഴി​ക്കോ​ട്​-​പാ​ല​ക്കാ​ട്​ 78ഉം ​തി​രി​ച്ച്​ 81ഉം ​അ​ട​ക്കം 159 സ​ർ​വി​സു​ക​ളാ​ണ്​ റൂ​ട്ടി​ലു​ള്ള​ത്. ബ​സു​ക​ൾ പാ​തി​വ​ഴി​യി​ൽ അ​വ​സാ​നി​പ്പി​ക്കു​ന്ന പ​രാ​തി​യു​യ​ർ​ന്ന​തോ​ടെ ഏ​റെ​ക്കു​റെ പ്ര​ശ്​​നം പ​രി​ഹ​രി​ച്ചി​ട്ടു​ണ്ട്.

കോ​ട്ട​യ​ത്ത്​ 31 സ​ർ​വി​സ്​ വെ​ട്ടി​ച്ചു​രു​ക്കി​െ​യ​ന്നാ​ണ്​ അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്. കാ​സ​ർ​കോ​ട്​ കെ.​എ​സ്.​ആ​ർ.​ടി.​സി കാ​സ​ർ​കോ​ട്​ ഡി​പ്പോ​യി​ൽ 94 ഷെ​ഡ്യൂ​ളു​ക​ൾ ഉ​ള്ള​തി​ൽ ര​ണ്ട്​ ഷെ​ഡ്യൂ​ളു​ക​ൾ ഡീ​സ​ൽ ക്ഷാ​മം മൂ​ലം ശ​നി​യാ​ഴ്​​ച റ​ദ്ദാ​ക്കി. കാ​ഞ്ഞ​ങ്ങാ​ട്​ ഡി​പ്പോ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം 22 ബ​സു​ക​ൾ ഡീ​സ​ൽ​ക്ഷാ​മം മൂ​ലം സ​ർ​വി​സ്​ നി​ർ​ത്തി​വെ​ച്ചി​രു​ന്നു. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളാ​ണ്​ പ്ര​ധാ​ന​മാ​യും റ​ദ്ദാ​ക്കി​യ​ത്. തൃ​ശൂ​രി​ൽ സ​ർ​വി​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചി​ട്ടി​ല്ലെ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി സോ​ണ​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSingle dutymalayalam news
News Summary - KSRTC Bus issue-Kerala news
Next Story