Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.പി. കുഞ്ഞിമ്മൂസ...

കെ.പി. കുഞ്ഞിമ്മൂസ അന്തരിച്ചു

text_fields
bookmark_border
കെ.പി. കുഞ്ഞിമ്മൂസ അന്തരിച്ചു
cancel

കോഴിക്കോട്​: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും പ്രസാധകനുമായ കെ.പി. കുഞ്ഞിമ്മൂസ (80) അന്തരിച്ചു. പന്ന ിയങ്കരയിലെ ‘മൈത്രി’യിൽ ഞായറാഴ്​ച രാത്രി 11ഓടെയായിരുന്നു അന്ത്യം. വിദ്യാർഥിയായിരിക്കെ രാഷ്​ട്രീയത്തിലും മാധ് യമ പ്രവർത്തന രംഗത്തും സജീവമായ അദ്ദേഹം നിരവധി ഗ്രന്ഥങ്ങളും രചിച്ചു.

1942 ജനുവരി ഒന്നിന്​ തലശ്ശേരിക്കടുത്ത് ​ പുന്നോലിലാണ്​ ജനനം. മടപ്പള്ളി ഗവ.​ കോളജ്​, ബ്രണ്ണൻ കോളജ്​ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. പഠനകാലത്തുതന്നെ എഴുത്തിലും പ്രഭാഷണത്തിലും സജീവമായി. ചന്ദ്രിക ദിനപത്രത്തിലും ലീഗ്​ ടൈംസിലും മാധ്യമ പ്രവർത്തകനായി. അടിയന്തരാവസ്​ഥക്കാലത്ത്​ ‘ആവനാഴി’ എന്ന പേരിൽ വാരിക നടത്തി.

മുസ്​ലിം ലീഗും പോഷക സംഘടനകളുമായി ആദ്യകാലം മുതലേ ബന്ധപ്പെട്ട അദ്ദേഹം എം.എസ്​.എഫ്​ സംസ്​ഥാന പ്രസിഡൻറ്, യൂത്ത്​ ലീഗ്​ സംസ്​ഥാന ട്രഷറർ തുടങ്ങിയ പദവികളും വഹിച്ചു. കാലിക്കറ്റ്​ പ്രസ്​ ക്ലബ്​ പ്രസിഡൻറ്​, കേരള പ്രസ്​ അക്കാദമി എക്​സിക്യൂട്ടിവ്​ അംഗം, കേരള സീനിയർ ജേണലിസ്​റ്റ്​സ്​ അസോസിയേഷൻ സ്​ഥാപക സെക്രട്ടറി, ഇന്ത്യൻ ഫെഡറേഷൻ ഓഫ്​ വർക്കിങ്​ ജേണലിസ്​റ്റ്​സ്​ അംഗം തുടങ്ങിയ സ്​ഥാനങ്ങളും അലങ്കരിച്ചു.

ഇൗത്തപ്പഴത്തി​​െൻറ നാട്ടിലൂടെ, ഓർമയുടെ ഓളങ്ങളിൽ, വഴികാട്ടികൾ തുടങ്ങിയവയാണ്​ ഗ്രന്ഥങ്ങൾ. മിഡിൽ ഈസ്​റ്റ്​ ഫ്രണ്ട്​ഷിപ്​ അവാർഡ്​, ഷാർജ ഇന്ത്യൻ അസോസിയേഷൻ അവാർഡ്​ തുടങ്ങി നിരവധി പുരസ്​കാരങ്ങൾ ലഭിച്ചിട്ടുണ്ട്​. മയ്യിത്ത് നമസ്​കാരം തിങ്കളാഴ്​ച ഉച്ചക്ക്​ പന്നിയങ്കര ജുമുഅത്ത് പള്ളിയിൽ. ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ.

പിതാവ്​: പരേതനായ മമ്മു. മാതാവ്​: കെ.പി. കുഞ്ഞിപ്പാത്തു. ഭാര്യ: കതിരൂർ വി.എം. ഫൗസിയ. മക്കൾ: വി.എം. ഷെമി, ഷെജി, ഷെസ്ന. മരുമക്കൾ: പി.എം. ഫിറോസ്, നൗഫൽ (ദുബൈ), ഷഹ്സാദ് (ദുബൈ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskp kunhi moosa
News Summary - kp kunhi moosa death
Next Story