You are here

കടൽ കടന്ന ബി പോസിറ്റിവി​െൻറ രക്തദാനം

  • പേ​രാ​മ്പ്ര​യെ​ന്ന ഗ്രാ​മ​പ്ര​ദേ​ശ​ത്ത് രൂ​പം​കൊ​ണ്ട ബി ​പോ​സി​റ്റി​വി​െൻറ സേ​വ​നം വി​ദേ​ശ പൗ​ര​ന്മാ​ർ​ക്കു​പോ​ലും ല​ഭി​ച്ചു. വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സേ​വ​നം പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​ണ് ഇൗ ​സ​ന്ന​ദ്ധ കൂ​ട്ടാ​യ്​​മ​യു​ടെ വി​ജ​യം

  • ഇന്ന് ലോക രക്തദാന ദിനം

blodd-donation
കെ.എം. സജിൻ (ബി പോസിറ്റിവ് സ്ഥാപകൻ), ഒ.എം. ശ്രീജേഷ് (പ്രസിഡൻറ്), എ.ടി. പ്രഭീഷ് (ജന. സെക്ര.)

പേ​രാ​മ്പ്ര: ഒ​രു വാ​ട്സ്ആ​പ്​ സ​ന്ദേ​ശ​മ​യ​ച്ചാ​ൽ, അ​ല്ലെ​ങ്കി​ൽ ഫോ​ൺ വി​ളി​ച്ചാ​ൽ ഏ​ത് ഗ്രൂ​പ്​ ര​ക്ത​മാ​ണെ​ങ്കി​ലും ദാ​നം ചെ​യ്യാ​ൻ യു​വാ​ക്ക​ൾ ഓ​ടി​യെ​ത്തും. കേ​ര​ള​ത്തി​ൽ മാ​ത്ര​മ​ല്ല, ഗ​ൾ​ഫ് രാ​ഷ്​​ട്ര​ങ്ങ​ളി​ലും ‘കാ​ലി​ക്ക​റ്റ്  ബി ​പോ​സി​റ്റി​വ് ബ്ല​ഡ് ഡൊ​ണേ​ഷ​ൻ​സ് ഫോ​റം’ ഏ​ർ​പ്പാ​ടാ​ക്കു​ന്ന ര​ക്ത​ദാ​താ​ക്ക​ൾ ഏ​തു​സ​മ​യ​വും വി​ളി​പ്പാ​ട​ക​ലെ​യു​ണ്ടാ​കും. ആ​രെ​ങ്കി​ലും ര​ക്ത​മാ​വ​ശ്യ​പ്പെ​ട്ടാ​ൽ അ​വ​ർ​ക്ക് ഡ​യ​റ​ക്ട​റി​യി​ൽ​നി​ന്ന് മൊ​ബൈ​ൽ ന​മ്പ​ർ കു​റി​ച്ചു​കൊ​ടു​ത്ത് ത​ടി​ത​പ്പു​ക​യി​ല്ല. ചു​മ​ത​ല​പ്പെ​ടു​ത്തി​യ ബി ​പോ​സി​റ്റി​വ് വ​ള​ൻ​റി​യ​ർ​മാ​ർ സ​മാ​ന ഗ്രൂ​പ്പു​കാ​രെ തി​ര​ഞ്ഞു​പി​ടി​ച്ച് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കും. 

മൂ​ന്നു​വ​ർ​ഷം മു​മ്പ് പേ​രാ​മ്പ്ര​യി​ലെ ഏ​താ​നും യു​വാ​ക്ക​ളു​ടെ മ​ന​സ്സി​ലു​ദി​ച്ച ഈ ​സ​ന്ന​ദ്ധ കൂ​ട്ടാ​യ്​​മ ഇ​ന്ന് 700ഓ​ളം പ്ര​വ​ർ​ത്ത​ക​രു​ള്ള വ​ലി​യ സേ​വ​ന സം​ഘ​മാ​യി മാ​റി​യി​രി​ക്കു​ന്നു. മൂ​ന്നു​വ​ർ​ഷ​ത്തി​നി​ട​യി​ൽ ര​ക്തം ദാ​നം ന​ൽ​കി ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്കു​വ​ഹി​ക്കാ​ൻ ബി ​പോ​സി​റ്റി​വി​ന് സാ​ധി​ച്ചു. അ​ഞ്ച് വാ​ട്സ്ആ​പ്​ ഗ്രൂ​പ്പു​ക​ൾ കൃ​ത്യ​ത​യോ​ടെ  പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​വ​രെ സ​മീ​പി​ക്കു​ന്ന ഒ​രാ​ൾ​ക്കും നി​രാ​ശ​രാ​കാ​ത്ത​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ച് 10,000ഓ​ളം ര​ക്ത​ദാ​ന സ​ന്ന​ദ്ധ​രു​ടെ വി​വ​ര​ങ്ങ​ൾ ഇ​വ​ർ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 

ഖ​ത്ത​റി​ൽ ഫ​യ​ർ അ​ലാ​റം ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി​ചെ​യ്യു​ന്ന പേ​രാ​മ്പ്ര സ്വ​ദേ​ശി കെ.​എം. സ​ജി​ൻ ആ​ണ് ബി ​പോ​സി​റ്റി​വ്​ സ്ഥാ​പ​ക​ൻ. ഫേ​സ്​​ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട സ​മാ​ന​മ​ന​സ്​​ക​രെ യോ​ജി​പ്പി​ച്ചാ​ണ് ഇ​ദ്ദേ​ഹം കൂ​ട്ടാ​യ്​​മ​ക്ക്​ രൂ​പം ന​ൽ​കി​യ​ത്. 

വൈ​ശാ​ഖ് കൊ​യി​ലാ​ണ്ടി, എ.​ടി. പ്ര​ഭീ​ഷ് ക​ടി​യ​ങ്ങാ​ട്, പ്ര​വീ​ൺ​ലാ​ൽ പേ​രാ​മ്പ്ര, രോ​ഹ​ൻ ത​രു​ൺ കൊ​യി​ലാ​ണ്ടി,  രാ​ജേ​ഷ് കു​മാ​ർ പേ​രാ​മ്പ്ര, പ്ര​യാ​ഗ് ക​ല്ലോ​ട്, ഷൈ​ജു മാ​ത്യു പേ​രാ​മ്പ്ര, മോ​ഹ​ന​ൻ ക​ടി​യ​ങ്ങാ​ട്, ഐ​ശ്വ​ര്യ ന​ന്ദ കൊ​യി​ലാ​ണ്ടി, ര​ഖി​ല​രാ​ജ് പേ​രാ​മ്പ്ര, കൈ​ലാ​സ് ഗി​രി എ​ന്നി​വ​രാ​ണ് സ്ഥാ​പ​കാം​ഗ​ങ്ങ​ൾ. നി​ല​വി​ൽ ഒ.​എം. ശ്രീ​ജേ​ഷ് പ്ര​സി​ഡ​ൻ​റും എ.​ടി. പ്ര​ഭീ​ഷ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഭ​ര​ണ​സ​മി​തി​യാ​ണ് ന​യി​ക്കു​ന്ന​ത്. അ​ഭി​ന​ന്ദ് സു​രേ​ഷ് മൊ​കേ​രി, സ​ജേ​ഷ് ക​ട​മേ​രി, ശി​ൽ​പ ക​ല്ലോ​ട് എ​ന്നി​വ​രാ​ണ്​ ഗ്രൂ​പ്പു​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. സ​ജി​നി​നെ കൂ​ടാ​തെ രാ​ജേ​ഷ് കു​മാ​റും പ്ര​യാ​ഗും ഷൈ​ജു മാ​ത്യു​വും ഗ​ൾ​ഫി​ലാ​ണ്. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ബി ​പോ​സി​റ്റി​വി​​െൻറ ഗ​ൾ​ഫി​ലെ പ്ര​വ​ർ​ത്ത​നം.

പേ​രാ​മ്പ്ര​യെ​ന്ന ഗ്രാ​മ​പ്ര​ദേ​ശ​ത്ത് രൂ​പം​കൊ​ണ്ട ബി ​പോ​സി​റ്റി​വി​​െൻറ സേ​വ​നം വി​ദേ​ശ പൗ​ര​ന്മാ​ർ​ക്കു പോ​ലും ല​ഭി​ച്ചു. വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സേ​വ​നം പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​ണ് ഇൗ ​സ​ന്ന​ദ്ധ കൂ​ട്ടാ​യ്​​മ​യു​ടെ വി​ജ​യം. ര​ക്ത​ദാ​ന​ത്തി​ന്​ പു​റ​മെ  കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു​ള്ള മു​ടി ദാ​ന​വും മ​റ്റു പാ​ലി​യേ​റ്റി​വ്​ പ്ര​വ​ർ​ത്ത​ന​വും ഇ​വ​ർ ന​ട​ത്തു​ന്നു.  9846541604 എ​ന്ന ന​മ്പ​റി​ലാ​ണ്​ വി​ളി​പ്പാ​ട​ക​ലെ ര​ക്തം ല​ഭ്യ​മാ​കു​ക.

Loading...
COMMENTS