You are here

കോട്ടയം ജില്ല പഞ്ചായത്ത്​ വൈസ്‌ പ്രസിഡൻറ്​, സ​മി​തി ചെയര്‍മാന്‍  സ്​ഥാനങ്ങളിൽനിന്ന്​ മാണി ഗ്രൂപ് രാജിവെച്ചു 

  • അവസാനവർഷം കേരള കോൺഗ്രസിന്​ പ്രസിഡൻറ്​ സ്​ഥാനം -സക്കറിയാസ്‌ കുതിരവേലി 

22:27 PM
13/06/2018

കോ​ട്ട​യം: ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റി​നു​പി​ന്നാ​ലെ വൈ​സ്‌ പ്ര​സി​ഡ​ൻ​റ്, വി​ക​സ​ന സ്​​ഥി​രം സ​മി​തി ചെ​യ​ര്‍മാ​ന്‍ സ്​​ഥാ​ന​ങ്ങ​ളും കേ​ര​ള കോ​ൺ​ഗ്ര​സ്​-​എം പ്ര​തി​നി​ധി​ക​ൾ രാ​ജി​വെ​ച്ചു. പാ​ർ​ട്ടി വീ​ണ്ടും യു.​ഡി.​എ​ഫി​​െൻറ ഭാ​ഗ​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. നേ​ര​േ​ത്ത ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ സ​ക്ക​റി​യാ​സ്‌ കു​തി​ര​വേ​ലി രാ​ജി​െ​വ​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ബു​ധ​നാ​ഴ്​​ച സ​ക്ക​റി​യാ​സ്‌ കു​തി​ര​വേ​ലി, വൈ​സ്‌ പ്ര​സി​ഡ​ൻ​റ്​ മേ​രി സെ​ബാ​സ്​​റ്റ്യ​ന്‍, വി​ക​സ​ന സ്​​ഥി​രം സ​മി​തി ചെ​യ​ര്‍മാ​ന്‍ സെ​ബാ​സ്​​റ്റ്യ​ൻ കു​ള​ത്തു​ങ്ക​ല്‍ എ​ന്നി​വ​ര്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി​ക്ക്‌ രാ​ജി​ക്ക​ത്ത്​ ന​ൽ​കി. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി​യു​ടെ നി​ർ​േ​ദ​ശ​പ്ര​കാ​ര​മാ​ണ് രാ​ജി​യെ​ന്ന്​ ​സ​ക്ക​റി​യാ​സ്‌ കു​തി​ര​വേ​ലി പ​റ​ഞ്ഞു. ഒ​രു​വ​ർ​ഷം ജി​ല്ല പ​ഞ്ചാ​യ​ത്തി​നെ മി​ക​ച്ച​നി​ല​യി​ൽ ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. 85 കോ​ടി​യു​ടെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ചു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ‘ഏ​ബി​ൾ കോ​ട്ട​യം’ ഉ​ൾ​െ​പ്പ​ടെ 13 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് തു​ട​ക്കം​കു​റി​ച്ച​ത്. മീ​ന​ച്ചി​ലാ​ർ-​മീ​ന​ന്ത​റ​യാ​ർ-​കൊ​ടൂ​രാ​ർ ന​ദീ​പു​ന​ർ​സം​യോ​ജ​ന പ​ദ്ധ​തി കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ പി​ന്തു​ണ സം​സ്ഥാ​ന​ത​ല​ത്തി​ൽ ശ്ര​ദ്ധ നേ​ടി. 

കാ​ർ​ഷി​ക​മേ​ഖ​ല​ക്ക്​ കോ​ഴ​യി​ൽ മൂ​ല്യ​വ​ർ​ധി​ത യൂ​നി​റ്റ്, ക്ഷീ​ര​വ​ർ​ധി​നി പ​ദ്ധ​തി, ത​രി​ശു​പാ​ട​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി എ​ന്നി​വ ന​ട​പ്പാ​ക്കി. എ​ല്ലാ​വ​രെ​യും 10ാം ക്ലാ​സ് പാ​സാ​ക്കു​ന്ന​തി​ന്​ മി​ഷ​ൻ ട്വ​ൻ​റി20 തു​ട​ങ്ങി നൂ​ത​ന പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ തു​ട​ക്കം കു​റി​ച്ച​ത്. കോ​ൺ​ഗ്ര​സു​മാ​യി സൗ​ഹൃ​ദ​പ​ര​മാ​യി മു​ന്നോ​ട്ടു​പോ​കും. കേ​ര​ള കോ​ൺ​ഗ്ര​സി​ന് ഇ​നി ഒ​ന്ന​ര വ​ർ​ഷം​കൂ​ടി ബാ​ക്കി​യു​ണ്ട്. അ​വ​സാ​ന​വ​ർ​ഷം കേ​ര​ള കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​ത​ന്നെ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം വ​ഹി​ക്കും. കോ​ൺ​ഗ്ര​സ് ഇ​നി​യു​ള്ള ഒ​രു​വ​ർ​ഷം പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​നം വ​ഹി​ക്കും. സ്ഥാ​നാ​ർ​ഥി ആ​രാ​ണെ​ന്ന​ത് പി​ന്നീ​ട് ച​ർ​ച്ച ചെ​യ്‌​ത് തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ്‌ പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​ത്ത്​ മേ​രി സെ​ബാ​സ്​​റ്റ്യ​ൻ ര​ണ്ട​ര​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ജി​ല്ല പ​ഞ്ചാ​യ​ത്തി​ലെ​യും മ​റ്റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും സ്ഥാ​ന​മാ​റ്റ​ങ്ങ​ൾ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ജോ​ഷി ഫി​ലി​പ്പു​മാ​യും മ​റ്റ്​ നേ​താ​ക്ക​ളു​മാ​യി ച​ര്‍ച്ച ചെ​യ്‌​ത്​ തീ​രു​മാ​നി​ക്കു​മെ​ന്ന്‌ കേ​ര​ള കോ​ണ്‍ഗ്ര​സ്‌ (എം) ​ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സ​ണ്ണി തെ​ക്കേ​ടം അ​റി​യി​ച്ചു. 

Loading...
COMMENTS