You are here

ക്വാറൻറീനിലും സജീവമായി കലക്ടര്‍

  • കോവിഡ് പ്രതിരോധ-ചികിത്സ സംവിധാനങ്ങളുടെ ഏകോപന നടപടി തുടര്‍ന്നു

12:27 PM
25/07/2020
kotayam-collector
കോവിഡ് വ്യാപന നിയന്ത്രണം സംബന്ധിച്ച് വെള്ളിയാഴ്ച വിഡിയോ കോൺഫറൻസിലൂടെ കലക്ടർ എം. അഞ്ജന ചർച്ച നടത്തുന്നു

കോട്ടയം: പൊതുസമ്പര്‍ക്കം ഒഴിവാക്കിയശേഷമുള്ള ആദ്യദിനത്തിലും കലക്ടര്‍ എം. അഞ്ജന ചുമതലകള്‍ക്ക് ഒഴിവു നല്‍കിയില്ല. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഔദ്യോഗിക വസതിയില്‍ ക്വാറൻറീനില്‍ കഴിയുന്ന കലക്ടര്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയിലെ കോവിഡ് പ്രതിരോധ-ചികിത്സ സംവിധാനങ്ങളുടെ ഏകോപന നടപടി തുടര്‍ന്നു.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊതുസാഹചര്യം വിലയിരുത്തുന്ന യോഗത്തോടെയായിരുന്നു ദിവസത്തി​​െൻറ തുടക്കം. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരാണ് ഇതില്‍ പങ്കെടുത്തത്. തുടര്‍ന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിലും ഉച്ചകഴിഞ്ഞ് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമ​​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലും പങ്കെടുത്തു. 

ഡോക്ടര്‍മാര്‍, വിവിധ സംഘടന ഭാരവാഹികള്‍ തുടങ്ങിയവരുമായി വിഡിയോ കോളിലൂടെയും ചര്‍ച്ചകള്‍ നടത്തി. വ്യാഴാഴ്ച വൈകീട്ടാണ് കലക്ടര്‍ ക്വാറൻറീനില്‍ പ്രവേശിച്ചത്.

Loading...
COMMENTS