You are here

കോട്ടപ്പടിയിലെ വിവാദ കെട്ടിടം ഭാഗികമായി പൊളിച്ചു

  • ഇ​തു​സം​ബ​ന്ധി​ച്ച കേ​സ്​ ഹൈ​കോ​ട​തി​യി​ൽ നി​ല​നി​ൽ​ക്കെ​യാ​ണ്​ പൊ​ളി​ച്ച​ത്​

07:14 AM
30/06/2020
kottappadi-building
കോ​ട്ട​പ്പ​ടി​യി​ലെ വ​ലി​യ വ​ര​മ്പ്​ റോ​ഡി​ന്​ സ​മീ​പ​ത്തെ കെ​ട്ടി​ടം പൊ​ളി​ക്കു​ന്നു

മ​ല​പ്പു​റം: കോ​ട്ട​പ്പ​ടി​യി​ലെ വ​ലി​യ വ​ര​മ്പ്​ റോ​ഡി​ന്​ സ​മീ​പ​ത്തെ വി​വാ​ദ കെ​ട്ടി​ടം ഉ​ട​മ ഭാ​ഗി​ക​മാ​യി പൊ​ളി​ച്ചു. റോ​ഡ്​ വീ​തി കൂ​ട്ടു​ന്ന​തി​ന്​ ത​ട​സ്സ​മാ​യി നി​ൽ​ക്കു​ന്ന ​െക​ട്ടി​ട​മാ​ണ്​ ഹൈ​കോ​ട​തി​യി​ൽ കേ​സ്​ നി​ല​നി​ൽ​ക്കെ പൊ​ളി​ച്ച​ത്. വ​ലി​യ വ​ര​മ്പ്​ ബൈ​പാ​സി​നെ​യും തി​രൂ​ർ റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​ ജ​ങ്​​ഷ​നി​ലെ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ പൊ​തു​മ​രാ​മ​ത്ത്​ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. 

റോ​ഡി​ന്​ വീ​തി കൂ​ട്ടാ​ൻ കു​പ്പി​ക്ക​ഴു​ത്ത്​ ഭാ​ഗ​ത്തെ ഈ ​സ്ഥ​ലം ആ​വ​ശ്യ​മാ​ണ്. ക​ല​ക്​​ട​റു​മാ​യും മ​റ്റും പൊ​തു​മ​രാ​മ​ത്ത്​ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​റ്റു ഭൂ​വു​ട​മ​ക​ൾ സ്ഥ​ലം വി​ട്ടു​ന​ൽ​കി ന​ഷ്​​ട​പ​രി​ഹാ​രം കൈ​പ്പ​റ്റി​യി​രു​ന്നു. ഈ ​സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ത്ത​തി​നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി തു​ട​ങ്ങി​യ ബൈ​പാ​സി​​െൻറ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

വ​ലി​യ​ങ്ങാ​ടി​യി​ൽ​നി​ന്ന്​ കോ​ട്ട​പ്പ​ടി-​തി​രൂ​ർ റോ​ഡി​ലേ​ക്ക്​ നി​ർ​മി​ക്കു​ന്ന​താ​ണ്​ ബൈ​പാ​സ്. മ​ല​പ്പു​റം ന​ഗ​ര​സ​ഭ പ​ഴ​യ ബ​സ്​​സ്​​റ്റാ​ൻ​ഡ്, കോ​ട്ട​പ്പ​ടി ഫു​ട്​​ബാ​ൾ സ്​​റ്റേ​ഡി​യം തു​ട​ങ്ങി​യ​വ സ്ഥി​തി ചെ​യ്യു​ന്ന ഭാ​ഗ​ത്തേ​ക്കാ​ണ്​ ബൈ​പാ​സ്​ നി​ർ​മി​ക്കു​ന്ന​ത്. റോ​ഡി​​െൻറ വീ​തി വ​ർ​ധി​പ്പി​ക്കാ​ൻ​ കു​പ്പി​ക്ക​ഴു​ത്ത്​ ജ​ങ്​​ഷ​നി​ലെ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​ൻ ഉ​ട​മ ത​യാ​റാ​യി​രു​ന്നി​ല്ല.

റോ​ഡി​​െൻറ അ​ശാ​സ്​​ത്രീ​യ​ത​യും അ​ഴി​മ​തി​യും മ​റ്റും ആ​രോ​പി​ച്ച്​ കെ​ട്ടി​ട ഉ​ട​മ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഹൈ​കോ​ട​തി ഇ​തു​സം​ബ​ന്ധി​ച്ച്​ വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നി​ല്ല. അ​തി​നി​ടെ​യാ​ണ്​ കെ​ട്ടി​ട ഉ​ട​മ ഒ​ര​ു​ഭാ​ഗം പൊ​ളി​ച്ചു​മാ​റ്റി​യ​ത്​.

മ​റ്റു​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്താ​ന​ല്ല കെ​ട്ടി​ടം പൊ​ളി​ച്ച​ത്​ –ഉ​ട​മ

മ​റ്റു​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ന​ല്ല കെ​ട്ടി​ടം പൊ​ളി​ച്ച​തെ​ന്ന്​ ഉ​ട​മ പ​റ​ഞ്ഞു. ര​ണ്ട്​ വ​ർ​ഷ​വും പ്ര​ള​യ​ത്തി​ൽ വെ​ള്ളം ക​യ​റി​യ കെ​ട്ടി​ട​മാ​ണെ​ന്നും ഇ​ത്ത​വ​ണ പൊ​ളി​ഞ്ഞു​വീ​ഴാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​ട്ടി​ടം ഭാ​ഗി​ക​മാ​യാ​ണ്​ പൊ​ളി​ക്കു​ന്ന​തെ​ന്നും കു​പ്പി​ക്ക​​ഴു​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ സു​ഗ​മ​മാ​യി പോ​കാ​ൻ ഇ​ത്​ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Loading...
COMMENTS