You are here

കൊരങ്ങിണി വനത്തിൽ മൂന്ന്​ ദിവസമായി കാട്ടുതീ; മറച്ചുവെച്ച്​ കയറ്റിവിട്ടു

23:13 PM
13/03/2018
Korangani fire

ഇടുക്കി: 11 പേർ വെന്തുമരിക്കാനിടയായ കാട്ടുതീ ദുരന്തത്തിൽ, ട്രക്കിങ്​​ സംഘം തമിഴ്​നാട്​ വനം വകുപ്പ്​ ഉദ്യോഗസ്​ഥരുടെ അനുമതിയോടെയാണ് കൊരങ്ങണി വനമേഖലയിലേക്ക് പോയതെന്ന് മൊഴി. മൂന്നുദിവസം മുമ്പ് മേഖലയില്‍ കാട്ടുതീയുണ്ടായിട്ടും അനുമതി നല്‍കുന്നതില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്ന ആരോപണമാണ്​ ഇതോടെ ഉയരുന്നത്​. കാട്ടുതീ പടരുന്നത്​ കണക്കിലെടുക്കാതെ കൈക്കൂലി വാങ്ങി ഇത്തരത്തിൽ പല സംഘങ്ങളെയും മുമ്പും കടത്തിവിട്ടിട്ടുള്ളതായാണ്​ സൂചന.

ടോപ് സ്​റ്റേഷനിലേക്ക് പോകാന്‍ രണ്ടുദിവസം മുമ്പ് വനം വകുപ്പ് പാസ് നല്‍കിയിരുന്നു. ഇത്​ ദുരുപയോഗം ചെയ്​ത്​ സംഘം അപകടമേഖലയിലേക്ക് പ്രവേശിച്ചെന്നാണ് പ്രാഥമിക വിവരമെന്ന് ദുരന്തം അന്വേഷിക്കാന്‍ തമിഴ്​നാട് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തലവൻ തേനി എസ്.പി വി. ഭാസ്‌കർ പറഞ്ഞു. വനപാലകർ അറിഞ്ഞാകും നടപടിയെന്നാണ്​ പ്രാഥമിക നിഗമനം. ഇക്കാര്യം വിശദ അന്വേഷണത്തിലേ വ്യക്തമാകൂ. ഒൗദ്യോഗികമായല്ലാതെ മൗനാനുമതിയോടെ മുമ്പും ട്രക്കിങ് സംഘടിപ്പിച്ചതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ടൂര്‍ ഇന്ത്യ ഹോളിഡേയ്‌സ് എന്ന കമ്പനിയാണ് ട്രക്കിങ് സംഘാടകർ. 12 അംഗങ്ങളുള്ള മറ്റൊരു സംഘവും കൊരങ്ങണി മലയിലേക്കുള്ള യാത്രയില്‍ പങ്കുചേര്‍ന്നതായി മൊഴിയുണ്ട്​. യാത്രചെയ്യേണ്ട പാതയില്‍ കാട്ടുതീ ഉണ്ടായെന്ന വിവര​െത്തത്തുടര്‍ന്ന് ഇവർ മറ്റൊരു പാത തിരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച മൊഴി.

അതിനിടെ ദുരന്തത്തിൽപെട്ട സംഘം അനുവദിനീയ പാതയിലൂടെയല്ല യാത്ര തുടര്‍ന്നതെന്ന്​ വനം വകുപ്പ് വിശദീകരണം നല്‍കി. ഇതോടെ മൂന്നുദിവസം മുമ്പ് കാട്ടുതീ ഉണ്ടായെന്ന് വിവരം കിട്ടിയിട്ടും ട്രക്കിങ്ങുകാരുടെ ഇഷ്​ടപാതയായ കൊളുക്കുമല-കൊരങ്ങണി പാതയില്‍ എന്തുകൊണ്ട് സുരക്ഷമുന്‍കരുതല്‍ എടുത്തില്ലെന്നതും വനംവകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നു. ഇതോടെ വനം വകുപ്പ്​ ഡിപ്പാര്‍ട്​മ​െൻറുതല അന്വേഷണം തുടങ്ങി. തേനി എസ്.പിക്കാണ് അന്വേഷണ ചുമതലയെങ്കിലും തേനി സബ്​ ഡിവിഷന്‍ ഡിവൈ.എസ്​.പിയാണ്​ അപകടകാരണം അന്വേഷിക്കുക. 


കാട്ടുതീ ദുരന്തം: തമിഴ്​നാട്​ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു; ​േറഞ്ച്​ ഒാഫിസർക്ക് സസ്​പെൻഷൻ
ഇടുക്കി:  തേനി കൊരങ്ങിണി വനത്തിലുണ്ടായ കാട്ടുതീ ദുരന്തത്തിൽ വനപാലകർക്ക്​ വീഴ്​ച സംഭവിച്ചെന്ന്​ പ്രാഥമിക വിലയിരുത്തൽ. സമഗ്ര അന്വേഷണം പ്രഖ്യാപിച്ച തമിഴ്​നാട്​ സർക്കാർ, സംഭവവുമായി ബന്ധപ്പെട്ട്  തേനി റേഞ്ച് ഓഫിസർ ജയ്​സിങ്ങിനെ സസ്​പെൻഡ്​​ ചെയ്​തു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആശുപത്രികളിൽ കഴിയുന്നവരെ സന്ദർശിച്ചശേഷമാണ്​ നടപടി.  അന്വേഷണ റിപ്പോർട്ട്​ ലഭിച്ചശേഷം കൂടുതൽ നടപടിയുണ്ടാകുമെന്ന സൂചനയും അധികൃതർ നൽകി. 

വനം വകുപ്പ് ഉദ്യോഗസ്ഥർ അനുമതി​നൽകിയാണ് കൊരങ്ങിണിയിലേക്ക്​ പോയതെന്ന്​  തീയിലകപ്പെട്ട്​ ആശുപത്രിയിൽ കഴിയുന്നവർ  ​ മൊഴിനൽകിയിട്ടുണ്ട്​. അനുമതിയില്ലാത്ത പാതയിലൂടെയാണ് ട്രക്കിങ്​ സംഘം സഞ്ചരിച്ചെതെന്ന് തേനി എസ്​.പിയും വ്യക്തമാക്കി. തുടർന്നാണ് ​േറഞ്ച് ഓഫിസറെ സസ്​പെൻഡ്​ ചെയ്​തത്. കാട്ടുതീ ഉണ്ടാകാനിടയായ സഹചര്യം,  അനധികൃത െട്രക്കിങ് അനുവദിച്ചതിൽ ഉദ്യോഗസ്ഥരുടെ പങ്ക് തുടങ്ങിയവയെക്കുറിച്ച്​  സമഗ്രമായി അന്വേഷിക്കും. അപകടത്തിൽ​െപട്ടവർ എത്തിയ ചെന്നൈയിലെ  ട്രക്കിങ്​ ക്ലബി​​െൻറ പ്രവർത്തനം അനധികൃതമാണെന്ന്  പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ക്ലബിനെതിരെയും  നടപടി തുടങ്ങി. കാട്ടിനുള്ളിലെ അനധികൃത ട​െൻറുകൾ, താമസ ഇടങ്ങൾ എന്നിവ​െയക്കുറിച്ചും പരിശോധന ആരംഭിച്ചു. 

കൊടും വേനലിൽ വനമേഖലയിൽ ട്രക്കിങ് നിരോധിച്ച കേരള സർക്കാറി​െൻറ നിലപാട് തമിഴ്​നാടും പിന്തുടർന്നേക്കും. അനധികൃത ട്രക്കിങ് സംബന്ധിച്ച്​ കേരളവുമായി സഹകരിച്ച് നടപടി സ്വീകരിക്കാനും  തമിഴ്​നാട്​ ആലോചിക്കുന്നതായാണ്​ വിവരം. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടൻ ചേരും. തേനി ജില്ല ഭരണകൂടത്തിനാണ്​ പ്രാഥമിക അന്വേഷണനേതൃത്വം. തേനി എസ്​.പി വി. ഭാസ്​കറി​​െൻറ നേതൃത്വത്തിലാണ്​ ​പൊലീസ്​ അന്വേഷണം. ദുരന്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലുള്ള  24പേരിൽ  ഏഴുപേരുടെ നില ഗുരുതരമായി തുടരുകയാണ്​. ഇവരിൽ പലര്‍ക്കും 80 ശതമാനത്തോളം പൊള്ളലുണ്ട്. പതിനൊന്നുപേരുടെ മരണമാണ്​ സ്ഥിരീകരിച്ചത്​. കൊരങ്ങിണി, കൊളുക്കുമല, മീശപ്പുലിമല എന്നിവിടങ്ങളില്‍ വനപാലകരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്​ചയും പരിശോധന നടത്തി. ആശുപത്രിയിൽ കഴിയുന്നവരിൽനിന്ന്​ പൊലീസ്​ മൊഴിയെടുത്തു. രക്ഷപ്രവർത്തകരുടെയും വനം വകുപ്പ്​ ഉദ്യോഗസ്ഥരുടെയും മൊഴികളും പൊലീസ്​ രേഖപ്പെടുത്തി.  


കാട്ടുതീ താണ്ഡവമാടിയ കൊരങ്ങിണിയിൽ കണ്ണീർക്കുടമായി മഴ...
കൊരങ്ങിണി (തമിഴ്​നാട്): തീ വിഴുങ്ങിയ ജീവനുകൾ വെന്തുരുകിയ ​വനമേഖല ചൊവ്വാഴ്​ചയുണർന്നത്​ വെണ്ണീറായ ഭൂമിയിൽ ആശ്വാസമേകിയ മഴയോടെ. കാട്ടുതീ പതിനൊന്നുപേരുടെ ജീവൻ അപഹരിച്ച കൊരങ്ങിണി വനത്തില്‍ രക്ഷപ്രവർത്തനം അവസാനിച്ചതിനുപിന്നാലെയാണ്​ തീ എരിഞ്ഞുനിൽക്കെ മഴ പെയ്​തിറങ്ങിയത്​. മുകളിലേക്കുയർന്ന പുകപടലങ്ങളെ ഭൂമിയിലാഴ്​ത്തി മുക്കാൽ മണിക്കൂ​െറടുത്താണ്​ പെയ്​തൊഴിഞ്ഞത്​. ന്യൂനമർദത്തെത്തുടര്‍ന്ന് ചൊവ്വാഴ്​ച തമിഴ്​നാ​ടി​​െൻറ തെക്കൻമേഖലയിൽ​  ലഭിച്ച മഴയാണ്​ ഇവിടെയുമെത്തിയത്​.

രക്ഷപ്രവര്‍ത്തനത്തിനെത്തിയ വ്യോമസേന ഹെലികോപ്​ടറുകളും വനപാലകസംഘവും മടങ്ങിയ​ ശേഷമാണ്​ ബോഡിനായ്ക്കന്നൂരിലും കൊരങ്ങിണി വനമേഖലയിലും മഴപെയ്തത്. ഇതോടെ, പ്രദേശത്തെ കാട്ടുതീ പൂര്‍ണമായും അണഞ്ഞു​. ഞായറാഴ്​ചയുണ്ടായ കാട്ടുതീയിലാണ്​ ഇൗ വന​ മേഖലയിൽ പതിനൊന്നുപേർ വെന്തുമരിച്ചത്​. തമിഴ്​നാട്​ സ്വദേശികളടങ്ങുന്ന സംഘം ട്രക്കിങ്​ കഴിഞ്ഞ്​ മടങ്ങുന്നതിനിടെ വനമേഖലയിൽ കാട്ടുതീ താണ്ഡവമാടുകയായിരുന്നു​. തീപടരുന്നത്​ കണ്ട്​ രക്ഷപ്പെടാൻ പലവഴിക്ക്​ ചിതറിയോടിയവർ മലയിടുക്കുകളിൽ കുടുങ്ങിയും കൊക്കയിലേക്ക്​ വീണും അകപ്പെടുകയായിരുന്നു. ജീവൻ അവശേഷിച്ച പലർക്കും ഗുരുതര പൊള്ളലാണ്​ ഏറ്റത്​. രക്ഷപ്രവർത്തനം നടന്ന്​ എല്ലാവരെയും ആശു​പ​ത്രിയിലെത്തിച്ചശേഷം തിങ്കളാഴ്​ച വൈകുന്നേരവും കൊരങ്ങണിയിൽ കാട്ടുതീ ഉണ്ടായിരുന്നു. ദുരന്തമുണ്ടാകുന്നതിന്​ ദിവസങ്ങൾക്കുമുമ്പും ഇവിടെ കാട്ടുതീ ഉണ്ടായിരുന്നതായി കൊളുക്കുമലയിലെ തോട്ടം തൊഴിലാളികൾ പറയുന്നു. പ്രദേശത്തെ മരങ്ങളും പുൽമേടുകളും കരിഞ്ഞുണങ്ങിയനിലയിലാണ്​. പച്ചവിരിച്ച മൊട്ടക്കുന്നുകൾ മരുഭൂമിക്ക്​ സമാനമായി കിടക്കു​േമ്പാഴാണ്​ മഴയെത്തിയത്​.  

അപകടത്തിൽപെട്ട ട്രക്കിങ്​ സംഘം പോയത്​ വഴിമാറി -തേനി എസ്​.പി
തേനി: കൊരങ്ങിണി വനത്തിനുള്ളിലേക്ക്​ ​ട്രക്കിങ്​ സംഘത്തെ കടത്തിവിട്ടതിലും സഞ്ചാരപാത നിരീക്ഷിക്കുന്നതിലും വനം വകുപ്പ്​ ഉദ്യോഗസ്ഥർക്ക്​ വീഴ്ചയുണ്ടായതായി തേനി ജില്ല പൊലീസ്​ മേധാവി വി. ഭാസ്​കരൻ. തേനിയിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃത പാതയിലൂടെയുള്ള ട്രക്കിങ്ങാണ് അപകടത്തിനിടയാക്കിയത്​. ടോപ് സ്​റ്റേഷൻ വരെ മാത്രമായിരുന്നു ട്രക്കിങ്ങിന് അനുമതി നൽകിയിരുന്നത്. എന്നാൽ, അപകടത്തിൽപെട്ട സംഘം വഴി മാറിയാണ് സഞ്ചരിച്ചത്. ഗൈഡുമാരിൽ ഒരാളാണ് ഈ വഴി കൊണ്ടുപോയതെന്ന്​ അപകടത്തിൽപെട്ടവർ മൊഴി നൽകിയിട്ടുണ്ടെന്നും എസ്​.പി പറഞ്ഞു. കാട്ടുതീ മനുഷ്യനിർമിതമാണോ എന്നതടക്കം കാര്യങ്ങൾ പരിശോധിക്കും. അപകടത്തി​​െൻറ പശ്ചാത്തലത്തിൽ കാട്ടിനുള്ളിലെ ട​െൻറുകൾ, അനധികൃത താമസസൗകര്യങ്ങൾ എന്നിവയും പരിശോധിക്കും. ട്രക്കിങ്ങിന് ആളെ എത്തിച്ച ഈറോഡ് ടൂർ ഡി ഇന്ത്യ ഉടമ പ്രഭു, ചെന്നൈ ട്രക്കിങ് ക്ലബ്​ ഉടമ പീറ്റർ എന്നിവർക്കെതിരെ കേസെടുത്തതായും എസ്​.പി അറിയിച്ചു.


കൊരങ്ങിണി കാട്ടുതീയിൽ മരണപ്പെട്ടവരുടെ സംസ്​കാരം നടത്തി
മറയൂർ: കൊരങ്ങിണി വനത്തിൽ ട്രക്കിങ്ങിനിടെ കാട്ടുതീയിൽ​െപട്ട്​ മരിച്ചവരുടെ സംസ്​കാരചടങ്ങുകൾ നടന്നു. മരണപ്പെട്ട ഈറോഡ് സ്വദേശികളായ വിവേക്, തമിഴ് സെൽവൽ, ദിവ്യ എന്നിവരുടെ സംസ്​കാരമാണ്​ നടന്നത്​. ഈറോഡ് ജില്ലയിലെ കാവുണ്ടപാടിയിൽ നടന്ന ചടങ്ങുകളിൽ തമിഴ്നാട്ടിലെ മന്ത്രിമാരായ കെ.എ. സെങ്കട്ടയ്യൻ, കെ.സി. കറുപ്പൻ ഉൾപ്പെടെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.

കാട്ടുതീ ദുരന്തത്തിൽ പരിക്കേറ്റവരെ തമിഴ്നാട് ഗവർണറും മുഖ്യമന്ത്രിയും സന്ദർശിച്ചു
മധുര (തമിഴ്നാട്): തേനി കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയിൽ പൊള്ളലേറ്റ് മധുരയിലെ ആശുപത്രികളിൽ കഴിയുന്നവരെ തമിഴ്നാട് ഗവർണറും മുഖ്യമന്ത്രിയും സന്ദർശിച്ചു. ഗവർണർ പൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി എന്നിവർ ആശുപത്രിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. മുഖ്യമന്ത്രി തിങ്കളാഴ്ച രാത്രിയും ഗവർണർ ചൊവ്വാഴ്ച രാവിലെയുമാണ് എത്തിയത്. അനു വിദ്യ (25), നിസ (30), ശിവശങ്കരി (25), കണ്ണൻ (26), സവിധ (35) എന്നിവരാണ്​ പരിക്കേറ്റ് മധുര മെഡിക്കൽ കോളജ് ആശുപത്രിയിൽ  കഴിയുന്നത്​. ഗ്രേസ് കെന്നറ്റ് ഫൗണ്ടേഷൻ ആശുപത്രിയിൽ സതീഷ്കുമാർ (29) ശക്തികല എന്നിവരും അപ്പോളോ ആശുപത്രിയിൽ നിവ്യ പ്രകൃതി (24), മീനാക്ഷി മിഷൻ ആശുപത്രിയിൽ ശ്വേത (28), ഭാർഗവി (24) എന്നിവരുമാണുള്ളത്.

തമിഴ്​നാട്ടിലും ട്രക്കിങ്ങിന്​ നിരോധനം
ഇടുക്കി: കാട്ടുതീ ദുരന്തസാധ്യത മുന്നിൽക്കണ്ട്​ തമിഴ്​നാട്ടിൽ ട്രക്കിങ്ങിന്​ നിരോധനം. തേനി കൊരങ്ങിണി വനത്തിലുണ്ടായ കാട്ടുതീ ദുരന്തത്തി​​െൻറ പശ്ചാത്തലത്തിലാണ്​ ​േമയ്​ വരെ വനമേഖലയിലേക്കുള്ള ട്രക്കിങ്ങിന്​ തമിഴ്​നാട്​ സർക്കാർ നിരോധനം ഏർപ്പെടുത്തിയത്​. ദുരന്തസാഹചര്യം മുന്നിൽക്കണ്ട്​ കേരളത്തിലും ട്രക്കിങ്ങിന്​ ചൊവ്വാഴ്​ച മുതൽ നിരോധനമേർപ്പെടുത്തിയിരുന്നു.

കാട്ടുതീ: വനമേഖലയിൽ സിനിമ ചിത്രീകരണത്തിന് വിലക്ക്
കുമളി: തേനി ജില്ലയിലെ കുരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീ ദുരന്തത്തെത്തുടർന്ന് മേഖലയിലെ വനഭൂമിയിൽ സിനിമ ചിത്രീകരണത്തിന് അധികൃതർ വിലക്കേർപ്പെടുത്തി. ചൊവ്വാഴ്ച സ്ഥലം സന്ദർശിച്ച തമിഴ്നാട് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്​റ്റ്​ മുരുകാനന്ദമാണ് ഇതുസംബന്ധിച്ച ഉത്തരവ് നൽകിയത്.

Loading...
COMMENTS