Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊടുവള്ളി സിറാജ്...

കൊടുവള്ളി സിറാജ് മേൽപാലം: സ്ഥലമെടുപ്പിന്​ സബ് കമ്മിറ്റികൾ രൂപവത്കരിച്ചു

text_fields
bookmark_border
കൊടുവള്ളി സിറാജ് മേൽപാലം: സ്ഥലമെടുപ്പിന്​ സബ് കമ്മിറ്റികൾ രൂപവത്കരിച്ചു
cancel
camera_alt?????? ??????? ?????????????? ?????

കൊ​ടു​വ​ള്ളി: കൊ​ടു​വ​ള്ളി​യു​ടെ മു​ഖഛാ​യ  മാ​റു​ന്ന തു​ര​ങ്കം റോ​ഡ് ഉ​ൾ​പ്പെ​ടു​ന്ന കൊ​ടു​വ​ള്ളി സി​റാ​ജ്​ മേ​ൽ​പാ​ല​ത്തി​​െൻറ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി സ്ഥ​ല​മെ​ടു​പ്പ് ന ​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ര​ണ്ട് സ​ബ് ക​മ്മി​റ്റി​ക​ൾ​ക്ക് രൂ​പം ന​ൽ​കി.​ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി സം​ബ​ന്ധി​ച്ചു​ള്ള 11/1 നോ​ട്ടി​ഫി​ക്കേ​ഷ​ൻ ഗ​സ​റ്റ് വി​ജ്ഞാ​പ​നം ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

കൊ​ടു​വ​ള്ളി വി​ല്ലേ​ജി​ലെ ഇ​തി​ലെ 27 ഓ​ളം സ​ർ​വേ ന​മ്പ​റു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട 0.2810 ഹെ​ക്ട​ർ വി​സ്തൃ​തി​യി​ലു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നാ​ണ്  സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം. കെ. ​ബാ​ബു ചെ​യ​ർ​മാ​നും പി.​ടി.​എ. ല​ത്തീ​ഫ് ക​ൺ​വീ​ന​റു​മാ​യു​ള്ള സ​പ്പോ​ർ​ട്ടി​ങ് ക​മ്മി​റ്റി​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം സ​ബ് ക​മ്മി​റ്റി​ക​ൾ​ക്ക് രൂ​പം ന​ൽ​കി​യ​ത്.

നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ ഉ​ൾ​പ്പെ​ട്ട ഭൂ​ഉ​ട​മ​ക​ളേ​യും കെ​ട്ടി​ട ഉ​ട​മ​ക​ളെ​യും ക​ണ്ട് സ്ഥ​ലം വി​ട്ട് ന​ൽ​കാ​ൻ സ​ഹാ​യ​ക​മാ​യ കാ​ര്യ​ങ്ങ​ൾ സ​ബ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും.  വ്യാ​പാ​രി​ക​ളു​ടെ​യും ഭൂ​ഉ​ട​മ​ക​ളു​ടേ​യും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നും ന​ഷ്​​ട​പ​രി​ഹാ​രം വേ​ഗ​ത്തി​ലാ​ക്കാ​നും കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്ക് ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന്​ പു​തി​യ കെ​ട്ടി​ട ന​മ്പ​ർ അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ലും ജി​ല്ല ക​ല​ക്ട​റു​മാ​യി ച​ർ​ച്ച ചെ​യ്യാ​ൻ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളും.സ്ഥ​ലം ഏ​റ്റെ​ടു​പ്പി​ന്​ അ​ള​ന്ന് മാ​ർ​ക്ക് ചെ​യ്ത ഭാ​ഗ​ങ്ങ​ൾ ഏ​തെ​ല്ലാ​മെ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​ൻ ചൊ​വ്വാ​ഴ്ച്ച പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ രാ​വി​ലെ പ​ത്തി​ന്​ കൊ​ടു​വ​ള്ളി​യി​ലെ​ത്തി വി​ശ​ദീ​ക​രി​ക്കും. 

റീ ​സ​ർ​വേ34/2 ര​ണ്ട് പേ​രു​ടേ​യും, 34 /3 ൽ ​എ​ട്ട് പേ​രു​ടേ​യും, 34 / 4 ൽ 9, 34/5 ​എ​യി​ൽ ഒ​ന്നും, 34 /7ബി​യി​ൽ ഒ​ന്നും, 35 /7 എ ​യി​ൽ ആ​റും, 35/7 ബി ​യി​ൽ നാ​ലും, 35/7ബി ​യി​ൽ ഒ​ന്നും, 35/8 ൽ 5,35/10 ​ൽ ഒ​ന്ന്, 46/2 ൽ ​മൂ​ന്നും, 46/5 ൽ ​അ​ഞ്ചും,52/3 ൽ ​ഒ​ന്നും,52/4 ൽ ​ര​ണ്ടും,52/5 ൽ ​ഒ​ന്നും,53/2 എ​യി​ൽ ര​ണ്ടും,53/2 ബി ​യി​ൽ ഏ​ഴും,54/2 ൽ ​ആ​റും, 65/1 ൽ ​ഏ​ഴും, 65/3 ൽ ​ഒ​ന്നും, 65/4 ബി​യി​ൽ ഒ​ന്നും, 65/4 എ​യി​ൽ ഒ​ന്നും പേ​രു​ടെ സ്ഥ​ല​ങ്ങ​ളാ​ണ് വി​ട്ട് ന​ൽ​കേ​ണ്ട​ത്. പ്ര​വൃ​ത്തി​ക​ൾ​ക്ക് കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഇ​ൻ​വെ​സ്​​റ്റ്​​മ​െൻറ്​ ഫ​ണ്ട് ബോ​ർ​ഡ് (കി​ഫ്ബി) 54.03 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. റോ​ഡ്സ് ആ​ൻ​ഡ്​ ബ്രി​ഡ്ജ് ​െഡ​വ​ല​പ്മ​െൻറ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള ലി​മി​റ്റ​ഡ് (ആ​ർ.​ബി.​ഡി.​സി.​കെ)​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 2016-17 വ​ർ​ഷ​ത്തെ ബ​ജ​റ്റി​ലാ​ണ് കൊ​ടു​വ​ള്ളി​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ മേ​ൽ​പാ​ലം അ​നു​വ​ദി​ച്ച​ത്. 

സി​റാ​ജ് ബൈ​പാ​സ് ജ​ങ്ഷ​ൻ മു​ത​ൽ പാ​ല​ക്കു​റ്റി ​െപ​ട്രോ​ൾ പ​മ്പ് വ​രെ 800 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ്​ തു​ര​ങ്കം റോ​ഡ് ഉ​ൾ​പ്പെ​ടു​ന്ന മേ​ൽ​പാ​ലം നി​ർ​മി​ക്കു​ക. സി​റാ​ജ് ബൈ​പാ​സ് ജ​ങ്ഷ​ൻ മു​ത​ൽ ബ​സ്​​സ്​​റ്റാ​ൻ​ഡി​ന് മു​ൻ​വ​ശം വ​രെ മേ​ൽ​പാ​ല​വും, അ​വി​ടം മു​ത​ൽ പ​ഴ​യ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ഭാ​ഗം വ​രെ തു​ര​ങ്കം റോ​ഡു​മാ​ണു​ണ്ടാ​വു​ക. നി​ല​വി​ലു​ള്ള റോ​ഡ് നി​ല​നി​ർ​ത്തി റോ​ഡി​ന്​ ഇ​രു​വ​ശ​ത്തും ഏ​ഴ​ര മീ​റ്റ​ർ വീ​തി​യി​ൽ സ​ർ​വി​സ് റോ​ഡു​ക​ളു​മു​ണ്ടാ​വും.12 മീ​റ്റ​ർ വീ​തി​യി​ലാ​വും പാ​ലം. 
ബ​സ്​ സ്​​റ്റാ​ൻ​ഡി​ലേ​ക്കും മ​റ്റ് ഭാ​ഗ​ത്തേ​ക്കും ഇ​ത് വ​ഴി സു​ഗ​മ​മാ​യ യാ​ത്രാ സൗ​ക​ര്യ​മാ​ണു​ണ്ടാ​വു​ക. ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്  പ​രി​ഹ​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - koduvally siraj overbridge sub committee
Next Story