Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുകുമാരൻ നായർ...

സുകുമാരൻ നായർ യു.ഡി.എഫ്​ കൺവീനറെ പോലെ പ്രവർത്തിക്കുന്നു -കോടിയേരി

text_fields
bookmark_border
സുകുമാരൻ നായർ യു.ഡി.എഫ്​ കൺവീനറെ പോലെ പ്രവർത്തിക്കുന്നു -കോടിയേരി
cancel

തിരുവനന്തപുരം: എൻ.എസ്​.എസ്​ ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി എൽ.ഡി.എഫ്​ സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. സുകുമാരൻ നായർ യു.ഡി.എഫ്​ കൺവീനററെ പോലെയാണ്​ പ്രവർത്തിക്കുന്നത്​. പാലയിൽ തകർന്നടിഞ്ഞ യു.ഡി.എഫിന്​ ജീവൻ നൽകാനുള്ള ശ്രമമാണ് എൻ.എസ്​.എസ്​​ നടത്തുന്നത്​. ഇത്​ സമുദായ അംഗങ്ങൾ തന്നെ തള്ളുമെന്നും കോടിയേരി വിമർശിച്ചു.

വട്ടിയൂർക്കാവിൽ ജാതി പറഞ്ഞ്​ വോട്ട്​ ചോദിച്ചുവെന്ന്​ ചൂണ്ടിക്കാട്ടി എൻ.എസ്​.എസ്​ നേതൃത്വത്തിനെതിരെ തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകിയതായും കോടിയേരി ബാലകൃഷ്​ണൻ അറിയിച്ചു.

മത-സമുദായിക സംഘടനകൾ രാഷ്​ട്രീയത്തിൽ ഇടപെടാൻ പാടില്ലെന്നും അത്​ മതനിരപേക്ഷ അടിത്തറ തകർക്കുമെന്നും കോടിയേരി പറഞ്ഞു. സമുദായ സംഘടന ഒരു പാർട്ടിക്ക്​ വേണ്ടി സ്​ക്വാഡ്​ രൂപീകരിച്ച്​ പ്രവർത്തിക്കുന്നത്​ വിചിത്രമാണെന്നും കോടിയേരി ബാലകൃഷ്​ണൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnannssg sukumaran nairkerala news
News Summary - Kodiyeri Balakrishnan slams G Sukumaran Nair- Kerala news
Next Story