Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒൗദ്യോഗികവാഹനം...

ഒൗദ്യോഗികവാഹനം ദു​രുപയോഗം ചെയ്​ത്​ കൊടിയത്തൂർ പഞ്ചായത്ത്​ സെക്രട്ടറി

text_fields
bookmark_border
ഒൗദ്യോഗികവാഹനം ദു​രുപയോഗം ചെയ്​ത്​ കൊടിയത്തൂർ പഞ്ചായത്ത്​ സെക്രട്ടറി
cancel
camera_altrepresentative image

കോ​ഴി​ക്കോ​ട്​: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​കാ​ല​ത്ത്​ സ​ർ​ക്കാ​ർ ചെ​ല​വു​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം തു​ട​രു​േ​മ്പാ​ഴും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ  സ്​​ഥാ​പ​ന​ത്തി​ൽ സെ​ക്ര​ട്ട​റി​യു​ടെ വാ​ഹ​ന ദു​രു​പ​യോ​ഗം. ച​ട്ട​വി​രു​ദ്ധ​മാ​യി ഉ​ദ്യോ​ഗ​സ്​​ഥ​നെ  ജോ​ലി​ക്ക്​ കൊ​ണ്ടു വ​രാ​നും  തി​രി​ച്ചെ​ത്തി​ക്കാ​നും കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​​െൻറ ബൊ​ലേ​റോ ജീ​പ്പ്​  ഒാ​ടു​ന്ന​ത്​ പ്ര​തി​ദി​നം 60 കി​ലോ​മീ​റ്റ​ർ. ലി​റ്റ​റി​ന്​ ഏ​ഴ്​ കി​ലോ​മീ​റ്റ​ർ മാ​ത്രം മൈ​ലേ​ജു​ള്ള വാ​ഹ​ന​മാ​ണ്​ സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​ന്​ ഒാ​ടു​ന്ന​ത്.

 

ച​ട്ട​മ​നു​സ​രി​ച്ച്​ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റി​ന് ​മാ​ത്ര​മാ​ണ്​  ഇ​തു​പോ​ലെ വാ​ഹ​നം ഉ​പ​യോ​ഗി​ക്കാ​ൻ വ​കു​പ്പു​ള്ള​ത്​. ഫ​റോ​ക്ക്​​ പ​ഞ്ചാ​യ​ത്തി​ലാ​ണ്​ ​ സെ​ക്ര​ട്ട​റി താ​മ​സി​ക്കു​ന്ന​ത്. പെ​രു​മ​ണ്ണ​വ​രെ  സ്വ​ന്തം വാ​ഹ​ന​ത്തി​ൽ​വ​രു​ന്ന സെ​ക്ര​ട്ട​റി​യെ പെ​രു​മ​ണ്ണ​യി​ൽ പോ​യി കൂ​ട്ടി​വ​രു​ക​യാ​ണെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. രാ​വി​ലെ  സെ​ക്ര​ട്ട​റി​യെ കൂ​ട്ടി​വ​രാ​ൻ 30 കി​ലോ​മീ​റ്റ​ർ ഒാ​ട​ണം. വൈ​കു​ന്നേ​ര​വും ഇ​ത്ര​യും ദൂ​രം തി​രി​ച്ചും. സ​ർ​ക്കാ​ർ ച​ട്ട​മ​ന​സ​രി​ച്ച്​ ഒാ​ഫി​സി​​െൻറ എ​ട്ട്​ കി​ലോ​മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ വേ​ണം ഉ​ദ്യോ​ഗ​സ്​​ഥ​ൻ താ​മ​സി​ക്കാ​ൻ.

സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗം  ത​ട​യാ​ൻ പ്ര​േ​ത്യ​ക വി​ജി​ല​ൻ​സ്​ വി​ഭാ​ഗ​മു​ണ്ട്. വാ​ഹ​നം ഒാ​ടു​ന്ന​തു സം​ബ​ന്ധി​ച്ച്​ ലോ​ഗ്​ ബു​ക്കി​ൽ കൃ​ത്യ​മാ​യി  രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ്​​ ച​ട്ടം. സെ​ക്ര​ട്ട​റി​യെ വീ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന കാ​ര്യം ലോ​ഗ്​​ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ടോ എ​ന്ന്​ വ്യ​ക്​​ത​മ​ല്ല.

 സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​ന്​  ധ​ന​കാ​ര്യ പ​രി​ശോ​ധ​ന​വി​ഭാ​ഗം 2008 സെ​പ്​​റ്റം​ബ​ർ ര​ണ്ടി​ന്​ പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​​െൻറ ലം​ഘ​ന​മാ​ണ്​ കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്​​ഥ​രെ താ​മ​സ​സ്​​ഥ​ല​ത്തു​നി​ന്ന്​  ഒാ​ഫി​സി​ലെ​ത്തി​ക്കു​ന്ന​തി​നോ തി​രി​ച്ച്​ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നോ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​​ല്ലെ​ന്ന്​​ സ​ർ​ക്കു​ല​റി​ൽ വ്യ​ക്​​ത​മാ​ക്കു​ന്നു​ണ്ട്​ (cir 41​/2008). സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ ഒാ​ഫി​സു​ക​ളി​ൽ നി​ന്നു​ള്ള ഒൗ​ദ്യോ​ഗി​ക​യാ​ത്ര​ക​ൾ​ക്ക്​ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. യാ​ത്ര​യു​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ലോ​ഗ്​​ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ് എ​ന്നും സ​ർ​ക്കു​ല​ർ വ്യ​ക്​​ത​മാ​ക്കു​ന്നു. ഇൗ ​ഉ​ത്ത​ര​വു​ക​ൾ നി​ല​നി​ൽ​ക്കെ​യാ​ണ്​ കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​തി​​െൻറ ലം​ഘ​നം നി​ർ​ലോ​ഭം തു​ട​രു​ന്ന​ത്.

അ​തേ​സ​മ​യം, സെ​ക്ര​ട്ട​റി​ക്ക്​ ശാ​രീ​രി​ക പ്ര​യാ​സ​ങ്ങ​ൾ ഉ​ള്ള​തി​നാ​ലാ​ണ്​  ഒാ​ഫി​സി​ലേ​ക്ക്​ കൊ​ണ്ടു​വ​രാ​നും തി​രി​ച്ചെ​ത്തി​ക്കാ​നും വാ​ഹ​ന​മു​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന്​ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ സി.​ടി.​സി അ​ബ്​​ദു​ല്ല ‘മാ​ധ്യ​മ​’േ​ത്താ​ട്​ പ​റ​ഞ്ഞു. അ​ദ്ദേ​ഹം സ്വ​ന്തം വാ​ഹ​ന​ത്തി​ൽ പെ​രു​മ​ണ്ണ വ​രെ വ​രു​ക​യാ​ണെ​ന്നും അ​വി​ടെ​നി​ന്നാ​ണ്​ പ​ഞ്ചാ​യ​ത്ത്​ വാ​ഹ​ന​ത്തി​ൽ മാ​റി​ക്ക​യ​റു​ന്ന​തെ​ന്നും പ്ര​സി​ഡ​ൻ​റ്​ പ​റ​ഞ്ഞു.  

Show Full Article
TAGS:kerala news 
News Summary - kodiyathur panchayath vehicle-kerala news
Next Story